ഭ​ര​ണ​ങ്ങാ​ന​ത്ത് രാ​ത്രി ആ​രാ​ധ​ന
Friday, May 27, 2022 10:24 PM IST
പാ​ലാ: പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന ദേവാ​ല​യ​ത്തി​ൽ രാ​ത്രി ആ​രാ​ധ​ന ന​ട​ത്തും.
വൈ​കു​ന്നേ​രം അ​ഞ്ചി​നു വിശുദ്ധ ​കു​ർ​ബാ​ന, ആ​റി​നു ജ​പ​മാ​ല പ്ര​ദി​ക്ഷ​ണം, രാ​ത്രി ഏ​ഴി​നു വ​ച​ന​പ്ര​ഘോ​ഷ​ണം, 8.30-ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഒ​ന്പ​തി​നു ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം. ഫാ. ​മാ​ത്യു കൊ​ച്ചു​വീ​ട്ടി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​യി​ക്കും. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

പു​സ്ത​ക പ്ര​കാ​ശ​നം

പാ​ലാ: വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നും സം​രം​ഭ​ക​നും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ര്‍​ജ് കു​ള​ങ്ങ​ര​യു​ടെ ഗു​രു​സ്മ​ര​ണ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ സ​ണ്‍ സ്റ്റാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. ജോ​ര്‍​ജ് സി. ​കാ​പ്പ​ന്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. പ്ര​ഫ. സി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ന​ട​യ്ക്ക​ല്‍ ശ​ശി, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, അ​ബ്ദു​ള്ള​ഖാ​ന്‍, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, ബെ​ന്നി മൈ​ലാ​ടൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.