വ​ള​വി​ൽ തി​രി​വ് : അ​പ​ക​ട മേ​ഖ​ല​യാ​യി ഭ​ര​ണ​ങ്ങാ​നം- ഇ​ട​പ്പാ​ടി പാ​ത, അ​ഞ്ചു പേ​ർ മ​രി​ച്ച ബ്ലാ​ക്ക് സ്പോ​ട്ട്
Sunday, June 19, 2022 10:27 PM IST
പാ​ലാ: ഏ​റ്റു​മാ​നൂ​ർ- പൂ​ഞ്ഞാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഭ​ര​ണ​ങ്ങാ​നം മു​ത​ൽ ഇ​ട​പ്പാ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തു വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. മേ​രി​ഗി​രി ജം​ഗ്ഷ​നി​ലാ​ണ് ഏ​റെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. പാ​ത​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കു​റ​ഞ്ഞ വീ​തി​യാ​ണി​വി​ടെ​യു​ള്ള​ത്. വീ​തി​ക്കു​റ​വും വ​ള​വും കാ​ര​ണം ഇ​വി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വി​ടെ ന​ട​ന്ന വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ചു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​യാ​ളു​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കാ​ഴ്ച മ​റ​വ്

കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് വ​ള​വു​ക​ൾ. ഇ​തു​മൂ​ലം എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മേ​രി​ഗി​രി ജം​ഗ്ഷ​നി​ൽ റോ​ഡി​ലെ വീ​തി​ക്കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടും. എ​ന്നാ​ൽ, വ​ള​വു​ക​ൾ നി​ക​ത്താ​തെ ടാ​റിം​ഗ് ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ഈ ​ഭാ​ഗ​ത്തു വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു.

വീ​തി​യു​ണ്ട്, എ​ടു​ത്തി​ല്ല

2006ൽ ​റോ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പ​ല ഭാ​ഗ​വും റോ​ഡി​നാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് ചി​ലേ​ട​ങ്ങ​ളി​ൽ വീ​തി​ക്കു​റ​വി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ഈ ​സ്ഥ​ല​ങ്ങ​ൾ​കൂ​ടി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ല. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ൾ ഇ​പ്പോ​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു.

റോ​ഡ് സു​ര​ക്ഷി​ത​മാ​ക്കാ​ൻ റോ​ഡ് സേ​ഫ്റ്റി ഫ​ണ്ടി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷം മു​ന്പ് സ​ർ​ക്കാ​ർ 95 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല.

ഓ​ട, ന​ട​പ്പാ​ത, റോ​ഡ് സു​ര​ക്ഷ ബോ​ർ​ഡ്, ബ​സ് ബേ ​എ​ന്നി​വ നി​ർ​മി​ക്കാ​നാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം ടാ​റിം​ഗ് ന​ട​ന്ന ഭാ​ഗ​വും പൊ​ളി​ഞ്ഞു കു​ഴി​യാ​യി മാ​റി​യി​ട്ടു​ണ്ട്. നാ​റ്റ്പാ​ക് പ​രി​ശോ​ധ​ന ന​ട​ത്തി അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും പ്ര​ദേ​ശ​ത്തെ ബ്ലാ​ക്ക് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു ഭ​ര​ണ​ങ്ങാ​നം ഇ​ട​പ്പാ​ടി പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.