ലൈ​​​​ഫ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ കോ​​​​ടി​​​​ക​​​​ളു​​​​ടെ കൊ​​​​ള്ള: കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ
Monday, June 20, 2022 1:19 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ലൈ​​​​ഫ് മി​​​​ഷ​​​​ൻ ഭ​​​​വ​​​​ന നി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യു​​​​ടെ കൊ​​​​ള്ള​​​​യാ​​​​ണ് ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ. വാ​​​​ഴ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ ബി​​​​ജെ​​​​പി ടൗ​​​​ണ്‍ നോ​​​​ർ​​​​ത്ത് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പു​​​​തു​​​​താ​​​​യി നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കി​​​​യ ഭ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ താ​​​​ക്കോ​​​​ൽ​​​​ദാ​​​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പി​​​​എം​​​​എ​​വൈ ​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 2018ൽ ​​​​ല​​​​ഭി​​​​ച്ച കേ​​​​ന്ദ്ര വി​​​​ഹി​​​​ത​​​​മാ​​​​യ 185 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​​​ന വി​​​​ഹി​​​​തം ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ലാ​​​​പ്സാ​​​​യി. ആ​​​​ർ​​​​ബി​​​​ഐ പ​​​​റ​​​​യു​​​​ന്ന​​​​ത് ഈ ​​​​രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ലാ​​​​യ സം​​​​സ്ഥാ​​​​നം കേ​​​​ര​​​​ള​​​​മാ​​​​ണെ​​​​ന്നാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗം എം.​​​​ബി. രാ​​​​ജ​​​​ഗോ​​​​പാ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ബി​​​​ജെ​​​​പി കോ​​​​ട്ട​​​​യം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലി​​​​ജി​​​​ൻ ലാ​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ര​​​​തീ​​​​ഷ് തെ​​​​ക്കേ​​​​ടം, മു​​​​നി​​​​സി​​​​പ്പ​​​​ൽ കൗ​​​​ണ്‍​സി​​​​ല​​​​ർ പി.​​​​ആ​​​​ർ. വി​​​​ഷ്ണു​​​​ദാ​​​​സ്, മ​​​​ധ്യ​​​​മേ​​​​ഖ​​​​ലാ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​​​പി. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.