ബിഷപ്പ് സ്പീച്ചലി കോളജിൽ മാധ്യമ സെമിനാർ
Sunday, June 26, 2022 11:12 AM IST
ബിഷപ്പ് സ്പീച്ചലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ജൂൺ 24 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ "ജേർണലിസ്റ്റ് എ സോഷ്യൽ ലീഡർ' എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തുകയും സെമിനാർ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു.

തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകരായ കെ. ആർ പ്രഹ്ലാദനും റിജോ ജോസഫും "ന്യൂസ് വാല്യൂ ഇൻ ദ പോസ്റ്റ് ട്രൂത്ത് ഇറ', ഫോട്ടോ ജേർണലിസം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. സെന്‍റ് സേവ്യേഴ്സ് കോളജ് മാധ്യമ വിഭാഗം മേധാവി പാർവതി ചന്ദ്രൻ, സെന്‍റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റോയ് മല്ലശ്ശേരി എന്നിവർ മോഡറേറ്റർ പദവി അലങ്കരിച്ചു.

കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും അടക്കം നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.