ആ​​​​രോ​​​​ഗ്യ കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു തു​​​​ട​​​​ക്ക​​മാ​​യി
Monday, June 27, 2022 11:53 PM IST
കു​​​​റു​​​​പ്പ​​​​ന്ത​​​​റ: മാ​​​​ഞ്ഞൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഓ​​​​മ​​​​ല്ലൂ​​​​ർ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ​ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ വാ​​​​ർ​​​​ഡു​​​​ത​​​​ല ആ​​​​രോ​​​​ഗ്യ ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​രോ​​​​ഗ്യ കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു തു​​​​ട​​​​ക്കം​​​കു​​​​റി​​​​ച്ചു.
മാ​​​​ഞ്ഞൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ആ​​​​രോ​​​​ഗ്യ സ്റ്റാ​​​​ൻ​​​ഡിം​​​ഗ് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ജെ​​​​യ്നി തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഓ​​​​രോ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ​​​​യും അം​​​ഗ​​​ങ്ങ​​​ൾ​​​​ക്ക് ആ​​​​രോ​​​​ഗ്യ​​​​സു​​​​ര​​​​ക്ഷ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി നി​​​​യ​​​​ന്ത്ര​​​​ണം, ശു​​​​ചി​​​​ത്വം, മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണം, മൃ​​​​ഗ​​​​പ​​​​രി​​​​പാ​​​​ല​​​​നം, കൃ​​​​ഷി, കു​​​​ടി​​​​വെ​​​​ള്ള ശു​​​​ചി​​​​ത്വം, സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷ എ​​​​ന്നീ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ദ്ധ​​​​തി​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും.
ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക​​​​ളോ​​​​ടൊ​​​​പ്പം വാ​​​​തി​​​​ൽ​​​​പ്പ​​​ടി സേ​​​​വ​​​​നം, ഞ​​​​ങ്ങ​​​​ളും കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക്, ഏ​​​​ക​​​​ലോ​​​​കം ഏ​​​​കാ​​​​രോ​​​​ഗ്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യും കാ​​​ന്പ​​​​യി​​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഓ​​​​ഗ​​​​സ്റ്റ് 15, ന​​​​വം​​​​ബ​​​​ർ 16, 2023 ജ​​​​നു​​​​വ​​​​രി ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്ന് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​രോ​​​​ഗ്യ പ്രോ​​​​ഗ്ര​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്പാ​​​​കെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. കാ​​​​ഞ്ഞി​​​​ര​​​​ത്താ​​​​നം വാ​​​​ർ​​​​ഡി​​​​ലെ 11 അ​​​​യ​​​​ൽ കൂ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ട്ടാ​​​​യ്മ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.