നെ​​ടു​​മ​​ണ്ണി​​യി​​ൽ കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞു
Wednesday, June 29, 2022 12:27 AM IST
നെ​​ടും​​കു​​ന്നം: നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ർ റോ​​ഡി​​ൽ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞു. ക​​റു​​ക​​ച്ചാ​​ൽ-​​മ​​ണി​​മ​​ല റോ​​ഡി​​ൽ നെ​​ടു​​മ​​ണ്ണി​​യി​​ൽ ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ച​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​രി താ​​ഴ​​ത്തു​​വ​​ട​​ക​​ര സ്വ​​ദേ​​ശി തു​​റ​​യി​​ൽ മി​​ന​​ൽ വി​​ൽ​​സ (31)നു ​​പ​​രി​​ക്കേ​​റ്റു.
ക​​റു​​ക​​ച്ചാ​​ലി​​ൽനി​​ന്നും താ​​ഴ​​ത്തു​​വ​​ട​​ക​​ര​​യി​​ലേ​​ക്ക് പോ​​കു​​ന്പോ​​ൾ നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ർ തെ​​ന്നി സ​​മീ​​പ​​ത്തെ ക​​ട​​യു​​ടെ മു​​ന്പി​​ലേ​​ക്ക് ത​​ല​​കീ​​ഴാ​​യി മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നാ​​ണ് ഇ​​വ​​രെ കാ​​റി​​ൽ നി​​ന്നും പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഇ​​വ​​ർ ചെ​​ത്തി​​പ്പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​തേ​​ടി.