എ​​സ്ബി ​കോ​​ള​​ജി​​ൽ ച​​ല​​ച്ചി​​ത്ര പ​​ഠ​​ന ക്യാ​​ന്പ്
Saturday, July 2, 2022 1:15 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സി​​നി​​മ സം​​വ​​ദി​​ക്കു​​ന്ന​​ത് മ​​നു​​ഷ്യ​​ന്‍റെ ഹൃ​​ദ​​യ​​വു​​മാ​​യാ​​ണ് അ​​തു​​കൊ​​ണ്ട് ഹൃ​​ദ​​യ​​ങ്ങ​​ളെ ഒ​​ന്നി​​പ്പി​​ക്കാ​​നു​​ള്ള മ​​ഹാ​​ശ​​ക്തി സി​​നി​​മ​​യ്ക്കു​​ണ്ടെ​​ന്ന് ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി വൈ​​സ് ചെ​​യ​​ർ​​മാ​​നും പ്ര​​ശ​​സ്ത ന​​ട​​നു​​മാ​​യ പ്രേം​കു​​മാ​​ർ. ഹൃ​​ദ​​യ​​ത്തി​​ന്‍റെ ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന​​തു​കൊ​​ണ്ടാ​​ണ് സി​​നി​​മ സാ​​ർ​​വ​ലൗ​​കി​​ക​​മാ​​കു​​ന്ന​​ത്. എ​​സ്ബി കോ​​ള​​ജ് മ​​ല​​യാ​​ള വി​​ഭാ​​ഗ​​വും കേ​​ര​​ള ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി​​യും ചേ​​ർ​​ന്ന് ആ​​രം​​ഭി​​ച്ച ച​​ല​​ച്ചി​​ത്ര പ​​ഠ​​ന ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​ ഫാ. ​റെ​​ജി പി. ​​കു​​ര്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ന്ദ്ര സെ​​ൻ​​സ​​ർ ബോ​​ർ​​ഡ് അം​​ഗം കൃ​​ഷ്ണ പ്ര​​സാ​​ദ്, ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഫി​​ലിം സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള ഘ​​ട​​കം പ്ര​​സി​​ഡ​​ന്‍റ് റെ​​ജി ദാ​​മോ​​ദ​​ര​​ൻ, മ​​ല​​യാ​​ളം വ​​കു​​പ്പ​​ധ്യ​​ക്ഷ​​ൻ ഡോ.​ ​ജോ​​സ​​ഫ് സ്ക​​റി​​യ, ക്യാ​​ന്പ് ഡ​​യ​​റ​​ക്ട​​ർ പ്ര​​ഫ. അ​​ജീ​​ഷ് തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഡോ. ​​ശ്രീ​​ദേ​​വി പി., ​​സി.​​എ​​സ്. വെ​​ങ്കി​​ടേ​​ശ്വ​​ര​​ൻ, ജി​​തി​​ൻ കെ.​​സി, മ​​ധു ജ​​നാ​​ർ​​ദ്ദ​​ന​​ൻ, ജി. ​​ആ​​ർ സ​​ന്തോ​​ഷ് കു​​മാ​​ർ, സ​​ണ്ണി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു.
ഇ​​ന്ന് ഡോ. ​​അ​​നു പാ​​പ്പ​​ച്ച​​ൻ, വി​​പി​​ൻ വി​​ജ​​യ് എ​​ന്നി​​വ​​ർ വി​​വി​​ധ സെ​​ഷ​​നു​​ക​​ൾ ന​​യി​​ക്കും. വൈ​​കു​​ന്നേ​​രം ലോ​​ക​​പ്ര​​ശ​​സ്ത സി​​നി​​മ​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന​​വും സം​​വാ​​ദ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.