ഒ​ന്നാം സ്ഥാ​നം
Sunday, July 3, 2022 10:18 PM IST
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഏ​പ്രി​ലി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം നീ​ട്ടി​വ​ച്ചി​രു​ന്ന മ​ത്സ​ര ഇ​ന​മാ​യ നാ​ടോ​ടി നൃ​ത്ത​ത്തി​ൽ എ​സ്എ​ച്ച് തേ​വ​ര​യി​ലെ ആ​ൻ മേ​രി ജെ ​അ​ക്വി​ന ഒ​ന്നാം സ്ഥാ​നം നേ​ടി. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രെ​സാ​സ് കോ​ള​ജി​ലെ വി ​അ​നു​ശ്രീ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​നം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ അ​ന​ശ്വ​ര പോ​ളും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ തേ​ജ സു​നി​ലും പ​ങ്കി​ട്ടു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 38 പേ​ർ​ക്ക് എ ​ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ധ​ർ​ണ ന​ട​ത്തി

പൂ​ഞ്ഞാ​ർ: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ലാ​റ്റ​ക്സ് ഇ​റ​ക്കു​മ​തി തി​രു​വ എ​ടു​ത്തു ക​ള​യു​വാ​നു​ള്ള കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ഞ്ഞാ​ർ സൗ​ത്ത് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യാ​ച്ച​ൻ വാ​ണി​യ​പു​ര​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജാ​ൻ​സ് വ​യ​ലി​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.