പാ​ലാ​യ്ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: മാ​ണി സി. ​കാ​പ്പ​ൻ എംഎൽഎ
Friday, August 5, 2022 10:14 PM IST
പാ​ലാ: അ​തി​തീ​വ്ര​മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ.
ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, റ​വ​ന്യു, പ​ഞ്ചാ​യ​ത്ത്, കൃ​ഷി, പൊ​തു​മ​രാ​മ​ത്ത്, വൈ​ദ്യു​തി, മൃ​ഗ​സം​ര​ക്ഷ​ണം, ആ​രോ​ഗ്യം, മ​ണ്ണ് സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം മാ​ണി സി. ​കാ​പ്പ​ൻ വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി 11 ന​കം ല​ഭ്യ​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഭ​ര​ണ​ങ്ങാ​നം, ത​ല​പ്പ​ലം, ത​ല​നാ​ട്, മൂ​ന്നി​ല​വ്, മേ​ലു​കാ​വ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും യോ​ഗ​ത്തി​നു​ശേ​ഷം ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ എ​ന്നി​വ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷോ​ണ്‍ ജോ​ർ​ജ്, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ഗോ​പാ​ല​ൻ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ആ​ർ. ശ്രീ​ക​ല, മ​റി​യാ​മ്മ ഫെ​ർ​ണാ​ണ്ട​സ്, ജെ​റ്റോ ജോ​സ്, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ വി​ശ്വ​നാ​ഥ്, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ജോ​ഷ്വാ, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ട​ക്കേ​ൽ, ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധാ​ക​ര​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ബി. ​മ​ൻ​ജി​ത്ത്, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വേ​ര​നാ​നി, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ൻ​സി ടോ​മി, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​ജി. ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.