ഉ​ഴ​വൂ​രി​ല്‍ ക​ര്‍​ഷ​ക ലേ​ല​മാ​ര്‍​ക്ക​റ്റ് വ​രു​ന്നു
Saturday, September 24, 2022 11:22 PM IST
ഉ​ഴ​വൂ​ര്‍: കാ​ര്‍​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി വി​ല്പ​ന ന​ട​ത്താ​നും ആ​വ​ശ്യ​മാ​ര്‍​ക്ക് ന​ല്ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച ക​ര്‍​ഷ​ക മാ​ര്‍​ക്ക​റ്റി​ല്‍ ലേ​ലം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തോ​ടെ ക​ര്‍​ഷ​ക വി​പ​ണി ഉ​യ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ഉ​യ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ള്‍​ക്ക് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍ പ​റ​യു​ന്നു. ക​ര്‍​ഷ​ക മാ​ര്‍​ക്ക​റ്റ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​രു​ടെ പൊ​തു​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രു​ന്നു. പൊ​തു​യോ​ഗ​ത്തി​ലാ​ണ് ക​ര്‍​ഷ​ക മാ​ര്‍​ക്ക​റ്റ് ലേ​ല മാ​ര്‍​ക്ക​റ്റാ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഭാ​ര​വാ​ഹി​ക​ളാ​യി ര​ഘു പാ​റ​യി​ല്‍ - പ്ര​സി​ഡ​ന്‍റ്, ബാ​ബു വ​ട​ക്കേ​ല്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ് , സൈ​മ​ണ്‍ പൈ​മ്പാ​ലി​ല്‍ - സെ​ക്ര​ട്ട​റി, സ്റ്റീ​ഫ​ന്‍ ജോ​സ​ഫ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ബി​നു പ​ര​പ്പ​നാ​ട്ട് - ഖ​ജാ​ന്‍​ജി, സി. ​ടി തോ​മ​സ് , ഷെ​റി വെ​ട്ടു​ക​ല്ലേ​ല്‍, ഫ്രാ​ന്‍​സി​സ് വെ​ള്ള​ച്ചാ​ലി​ല്‍, സ​നീ​ഷ് ഓ​ക്കാ​ട്ട് - ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ കു​രു​വി​ള , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കൃ​ഷി ഓ​ഫീ​സ​ര്‍ തെ​രേ​സ അ​ല​ക്‌​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ് , പ്രാ​ദേ​ശി​ക ക​ര്‍​ഷ​ക സ​മ​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.