വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി എം​എ​ൽ​എ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്നെ​ന്ന്
Saturday, September 24, 2022 11:26 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ വി​ക​സ​ന മു​ര​ടി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ആ​ത്മാ​ർ​ഥ​ത കാ​ട്ട​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി - വാ​ള​ക്ക​യം -മ​ണി​മ​ല റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളാ​യി കി​ട​ന്നി​ട്ടും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ അ​ല്ലാ​തെ റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡി​ൽ വാ​ഴ​ന​ട്ടും കു​ഴി​ക​ളി​ൽ മീ​ൻ കൃ​ഷി ഇ​റ​ക്കി​യു​മു​ള്ള പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ജ​ർ മ​ണി​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യും കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പ്പാ​സും ഇ​പ്പോ​ഴും യാ​ഥാ​ർ​ത്ഥ്യ​മാ​യി​ട്ടി​ല്ല. ഈ ​പ്ര​ഖ്യാ​പ​ന വ​ഞ്ച​ന തു​ട​ർ​ന്നാ​ൽ എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നു സ​ജി പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലാ​ജി മാ​ട​ത്താ​നി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ബാ​ലു ജി. ​വെ​ള്ളി​ക്ക​ര, സാ​വി​യോ പാ​മ്പൂ​രി, ജോ​സ് പാ​ലാ​പ്പ​ള്ളി, ജോ​ർ​ജ്കു​ട്ടി പൂ​ത​ക്കു​ഴി, ര​ഞ്ജി​ത്ത് ചു​ക്ക​നാ​നി​യി​ൽ, അ​ഭി​ലാ​ഷ് ചൂ​ഴി​കു​ന്നേ​ൽ, ബെ​ന്നി മ​ടി​യ​ത്തെ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.