റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധർണ നടത്തും
Sunday, September 25, 2022 12:23 AM IST
കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള റീ​​ട്ടെ​​യി​​ൽ റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​ഷ​​ൻ സം​​സ്ഥാ​​ന​​ക​​മ്മി​​റ്റി അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ മു​​ന്നോ​​ടി​​യാ​​യി ജി​​ല്ല​​യി​​ലെ അ​​ഞ്ച് താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്പി​​ൽ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു നാ​​ളെ 12നു ​​സൂ​​ച​​ന ധ​​ർ​​ണ സ​​മ​​രം ന​​ട​​ത്തും.

വ്യാ​​പാ​​രി​​ക​​ളു​​ടെ ക​​മ്മീ​​ഷ​​ൻ പാ​​ക്കേ​​ജ് പ​​രി​​ഷ്ക​​രി​​ക്കു​​ക, ഓ​​ഗ​​സ്റ്റ് മാ​​സ​​ത്തെ ക​​മ്മീ​​ഷ​​നും ഉ​​ത്സ​​വ​​കാ​​ല അ​​ല​​വ​​ൻ​​സാ​​യ ആ​​യി​​രം രൂ​​പ ഉ​​ട​​ൻ ന​​ൽ​​കു​​ക, മ​​ണ്ണെ​​ണ്ണ ഡോ​​ർ ഡെ​​ലി​​വ​​റി​​യും ക​​മ്മീ​​ഷ​​ൻ മു​​ത​​ൽ മു​​ട​​ക്കി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക, മു​​ൻ​​ഗ​​ണ​​നാ വി​​ഭാ​​ഗ​​മാ​​യ മ​​ഞ്ഞ, പി​​ങ്ക് കാ​​ർ​​ഡു​​കാ​​രു​​ടെ ഭ​​ക്ഷ്യ​​ധാ​​ന​​ങ്ങ​​ളും പ്ര​​ധാ​​ന​​മ​​ന്ത്രി ഗ​​രീ​​ബ് ക​​ല്യാ​​ണ്‍ അ​​ന്ത്യോ​​ദ​​യ സൗ​​ജ​​ന്യ അ​​രി​​യും വി​​ത​​ര​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ തോ​​ത​​ൽ പൂ​​ർ​​ണ​​മാ​​യി അ​​നു​​വ​​ദി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് ധ​​ർ​​ണ ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ചെ​​റി​​യാ​​നും ജി​​ല്ല സെ​​ക്ര​​ട്ട​​റി സ​​ന്തോ​​ഷ് കു​​മാ​​ർ എന്നിവർ അറിയിച്ചു.