ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു​ കല്ലെറി​ഞ്ഞ ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍
Sunday, September 25, 2022 12:25 AM IST
കോ​​ട്ട​​യം: ഹ​​ര്‍​ത്താ​​ല്‍ ദി​​ന​​ത്തി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​നു ക​​ല്ലെ​​റി​​ഞ്ഞ കേ​​സി​​ലെ പ്ര​​തി​​ക​​ള്‍ പി​​ടി​​യി​​ല്‍. താ​​ഴ​​ത്ത​​ങ്ങാ​​ടി പ​​ള്ളി​​പ്പ​​റ​​മ്പ് ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് (40), കു​​മ്മ​​നം വാ​​ഴ​​ക്കാ​​ലാ​​യി​​ല്‍ മു​​ഹ​​മ്മ​​ദ് നി​​ഷാ​​ദ് (41)എ​​ന്നി​​വ​​രെ​​യാ​​ണ് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​വ​​ര്‍ ഹ​​ര്‍​ത്താ​​ല്‍ ദി​​ന​​ത്തി​​ല്‍ കോ​​ട്ട​​യം - ക​​ല്ലു​​ങ്ക​​ത്ര പ​​ള്ളി റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സി​​ന്‍റെ​​യും കോ​​ട്ട​​യം - തി​​രു​​വാ​​ര്‍​പ്പ് റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സി​​ന്‍റെയും നേ​​രെ ബൈ​​ക്കി​​ലെ​​ത്തി ക​​ല്ലെ​​റി​​ഞ്ഞ് ചി​​ല്ല് ത​​ക​​ര്‍​ത്ത​​ശേ​​ഷം ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​വ​​രെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​ഡ് ചെ​​യ്തു.