ആ ദിനം മറക്കാനാവില്ലെന്നു ഡോക്ടർ, കണ്ണു തുടച്ച് സദസ്
Sunday, September 25, 2022 12:25 AM IST
കോ​​​​ട്ട​​​​യം: ത​​​ന്‍റെ മ​​​​ക​​​​ന്‍ മ​​​​റ്റു മ​​​​നു​​​​ഷ്യ​​​​രി​​​​ലൂ​​​​ടെ ജീ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​വും പ്രാ​​​​ര്‍​ഥ​​​​ന​​​​യു​​​​മാ​​​​ണ് ഏ​​​​ഴു പേ​​​​ര്‍​ക്കു ര​​​​ണ്ടാം​​​ജ​​​​ന്മം ന​​​​ല്കി​​​​യ​​​​ത്. രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ. ​​​​ജേ​​​​ക്ക​​​​ബ് വ​​​​ര്‍​ഗീ​​​​സി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ള്‍ കോ​​ട്ട​​യം മാ​​​​മ്മ​​​​ന്‍​മാ​​​​പ്പി​​​​ള ഹാ​​​​ളി​​​​ല്‍ നി​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ള്‍ സ​​ദ​​സി​​ലും നൊ​​ന്പ​​രം ക​​ല​​ർ​​ന്ന നി​​ശ​​ബ്ദ​​ത.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഇ​​​​തേ ദി​​​​വ​​​​സം ര​​​​ക്ത​​​​ത്തി​​​​ല്‍ ഗ്ലൂ​​​​ക്കോ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം കു​​​​റ​​​​യു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ മ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ഴു​​​​തി​​​​വീ​​​​ണ ക​​​​ള​​​​ത്തി​​​​പ്പ​​​​ടി വീ​​​​ട്ടി​​​​ല്‍ സാ​​​​ജ​​​​ന്‍- ഷെ​​​​റി​​​​ന്‍ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ന്‍ നേ​​​​വി​​​​സ് സാ​​​​ജ​​​​ന്‍റെ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് ഏ​​​​ഴു പേ​​​​രി​​​​ലൂ​​​​ടെ ഈ ​​​​ലോ​​​​ക​​​​ത്തി​​​​ല്‍ ആ ​​​​യു​​​​വാ​​​​വി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​മാ​​യി തു​​ട​​രു​​ന്ന​​ത്.

അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​ള്ള മ​​​​ക​​​​ന്‍ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​വ​​​​രു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ഐ​​​​സി യൂ​​​​ണി​​​​റ്റി​​​​ന്‍റെ വാ​​തി​​ൽ​​ക്ക​​ൽ​​നി​​ന്ന അ​​വ​​ർ​​ക്കു കേ​​ൾ​​ക്കാ​​നാ​​യ​​ത് ഡോ​​ക്ട​​റു​​ടെ ഞെ​​ട്ടി​​ക്കു​​ന്ന വാ​​ക്കു​​ക​​ൾ. മ​​ക​​ൻ ന​​ഷ്ട​​പ്പെ​​ടു​​ക​​യാ​​ണ്. പ​​​​ക്ഷേ, സാ​​​​ജ​​​​ന്‍ ഒ​​​​ന്നു ചോ​​​​ദി​​​​ച്ചു: അ​​​​വ​​​​നെ ജീ​​​​വി​​​​പ്പി​​​​ച്ചു​​​​കൂ​​​​ടേ? സാ​​​​ജ​​​​നും ഷെ​​​​റി​​​​നും മ​​​​ക്ക​​​​ളാ​​​​യ ഏ​​​​ല്‍​വി​​​​സ്, വി​​​​സ്മ​​​​യ എ​​​​ന്നി​​​​വ​​​​രോ​​​​ടും ചോ​​​​ദി​​​​ച്ചു. അ​​വ​​ന്‍റെ അ​​വ​​യ​​വ​​ങ്ങ​​ൾ മ​​റ്റു​​ള്ള​​വ​​ർ​​ക്കു ന​​ൽ​​കി​​യാ​​ൽ അ​​​​വ​​​​ന്‍ അ​​​​വ​​​​രി​​​​ലൂ​​​​ടെ ജീ​​​​വി​​​​ക്കു​​മെ​​ന്നു ഡോ​​ക്ട​​റും പ​​റ​​ഞ്ഞു. ഹൃ​​​​ദ​​​​യ​​​​വും ക​​​​ര​​​​ളും വൃ​​​​ക്ക​​​​ക​​​​ളും ക​​​​ണ്ണു​​​​ക​​​​ളും എ​​​​ടു​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കൈ​​​​ക​​​​ള്‍ എ​​​​ടു​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​മാ​​​​യ​​​​പ്പോ​​​​ള്‍ സാ​​​​ജ​​​​ന്‍ ഡോ​​​​ക്ട​​​​റോ​​ടു ഒ​​​​ന്നു​​​​ചോ​​​​ദി​​​​ച്ചു.

ക്രൈ​​സ്ത​​വ വി​​​​ശ്വാ​​​​സ​​​​പ്ര​​​​കാ​​​​രം ര​​​​ണ്ടു കൈ​​​​യും ഒ​​​​രു​​​​മി​​​​ച്ചു കു​​​​രി​​​​ശു​​​​പി​​​​ടി​​​​ച്ചാ​​​​ണ് മൃ​​ത​​ദേ​​ഹം കി​​ട​​ത്താ​​റു​​ള്ള​​ത്. ഡോ​​​​ക്ട​​​​ര്‍ സാ​​​​വ​​​​ധാ​​​​നം ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു​​കൊ​​​​ണ്ടു പ​​​​റ​​​​ഞ്ഞു. നി​​ങ്ങ​​ളു​​ടെ കു​​ടും​​ബ​​ത്തി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ് പ്ര​​ധാ​​നം. സാ​​​​ജ​​​​ന്‍ ഷെ​​​​റി​​​​നോ​​​​ടും മ​​​​ക്ക​​​​ളോ​​​​ടും ആ​​​​ലോ​​​​ചി​​​​ച്ചു. തി​​​​രി​​​​ച്ചു​​​വ​​​​ന്നു പ​​​​റ​​​​ഞ്ഞു. /ഡോ​​​​ക്ട​​​​ര്‍ മ​​​​റ്റു​​​​ള്ള​​​​വ​​​​ര്‍​ക്കു പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ല്ലാം പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണ്.’സ്‌​​​​നേ​​​​ഹി​​​​ത​​ർ​​ക്കു വേ​​​​ണ്ടി സ്വ​​​​ന്തം ജീ​​​​വ​​​​ന്‍ കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കാ​​​​ള്‍ വ​​​​ലി​​​​യ സ്‌​​​​നേ​​​​ഹ​​​​മി​​​​ല്ലെ​​​​ന്നു സാ​​​​ജ​​​​നും കു​​​​ടും​​​​ബ​​​​വും ലോ​​​​ക​​​​ത്തി​​​​നു കാ​​​​ണി​​​​ച്ചു ത​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​ന്നു ഡോ. ​​​​ജേ​​​​ക്ക​​​​ബി​​​​ന്‍റെ ഹൃ​​ദ​​യം തൊ​​ടു​​ന്ന വാ​​​​ക്കു​​​​ക​​​​ള്‍ സ​​ദ​​സ് ശ്ര​​ദ്ധ​​യോ​​ടെ കേ​​ട്ടി​​രു​​ന്നു.