പ​ണ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ആ​ര്‍ക്കും ചി​കി​ത്സ​കി​ട്ടാ​തെ വ​രി​ല്ല: മ​ന്ത്രി വീ​ണ ജോ​ര്‍ജ്
Sunday, September 25, 2022 12:54 AM IST
കോ​ട്ട​യം: പ​ണ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ചി​കി​ത്സ കി​ട്ടാ​ത്ത അ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ ആ​ര്‍ക്കും ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മ​ണ​ര്‍കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച പ​റ​മ്പു​ക​ര ഹെ​ല്‍ത്ത് ആ​ന്‍ഡ് വെ​ല്‍നെ​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​തോ​ടൊ​പ്പം കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​പ്പ​ള്ളി ഉ​പാ​രോ​ഗ്യ കേ​ന്ദ്രം, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​നി​ക്കാ​ട് ഉ​പാ​രോ​ഗ്യ കേ​ന്ദ്രം, ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ മാ​റി​യി​ടം ഉ​പാ​രോ​ഗ്യ കേ​ന്ദ്രം, ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്തു​രു​ത്ത് ഉ​പാ​രോ​ഗ്യ കേ​ന്ദ്രം, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ കൊ​ത​വ​റ ഉ​പാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യും ഹെ​ല്‍ത്ത് ആ​ന്‍ഡ് വെ​ല്‍നെ​സ് സെ​ന്‍റ​റു​ക​ളാ​യി ഉ​യ​ര്‍ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഓ​ണ്‍ലൈ​നാ​യി ച​ട​ങ്ങി​ല്‍ മ​ന്ത്രി നി​ര്‍വ​ഹി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം, മ​ണ​ര്‍കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റെ​ജി എം. ​ഫി​ലി​പ്പോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.