‘ക​ര്‍മ​സാ​ഗ​രം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍’ സി​നി​മ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം​നേ​ടു​ന്നു
Sunday, September 25, 2022 12:54 AM IST
കോ​ട്ട​യം: ക​ര്‍മ​സാ​ഗ​രം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍ സി​നി​മ ജ​ന​ശ്ര​ദ്ധ ആ​ക​ര്‍ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​നി​മ റീ​ലി​സ് ചെ​യ്ത​ത്. സാ​മൂ​ഹി​ക -സാം​സ്‌​കാ​രി​ക -വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കു​വേ​ണ്ടി വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സ്വീ​ക​രി​ച്ച വി​പ്ല​വാ​ത്മ​ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രോ​ടു ച​ര്‍ച്ച ചെ​യ്യു​ന്ന​ത്. ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പു​തി​യ മാ​റ്റ​ത്തി​നു ചി​ത്രം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു.

സാം​സ്‌​കാ​രി​ക പ്ര​മു​ഖ​രും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രും ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​രും സി​നി​മ കാ​ണാ​ന്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​ൻ അ​ജി കെ. ​ജോ​സി​ന്‍റെ​യും നി​ര്‍മാ​താ​വ് അ​ന്‍സാ​രി പൂ​ക്ക​ട​ശേ​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള്‍ ച​രി​ത്ര​സി​നി​മ​യ്ക്കു വ​ഴി​ത്തി​രിവാ​യി മാ​റി. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ കോ​ട്ട​യം ര​മേ​ശ്, മ​ക്ബ്ബൂ​ല്‍ സ​ല്‍മാ​ന്‍, കോ​ട്ട​യം പു​രു​ഷ​ന്‍, കോ​ട്ട​യം പ​ദ്മ​ന്‍, ബെ​ന്നി പൊ​ന്നാ​രം, പൂ​ജി​ത മേ​നോ​ന്‍, പ്ര​ഭ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.