കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Sunday, September 25, 2022 12:56 AM IST
പാ​മ്പാ​ടി: ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. വെ​ള്ളൂ​ര്‍ എ​സ്എ​ന്‍ഡി​പി 266-ാം ന​മ്പ​ര്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 5.30നു ​ശാ​ന്തി പൂ​ജ​യ്ക്കാ​യി ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ താ​ഴ് ത​ക​ര്‍ത്തു പ​ണം അ​പ​ഹ​രി​ച്ച മോ​ഷ്ടാ​ക്ക​ൾ തി​ട​പ്പ​ള്ളി​യു​ടെ താ​ഴു​ത​ക​ര്‍ത്ത് ഓ​ട്ടു​പാ​ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചു.
പാ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.