മാ​​ര്‍ പെ​​രു​​ന്തോ​​ട്ടം വി​​ളി​​ച്ചു​​ചേ​​ര്‍​ക്കു​​ന്ന അ​​ഞ്ചാ​​മ​​ത്തെ മ​​ഹാ​​യോ​​ഗം
Thursday, September 29, 2022 10:53 PM IST
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ല്‍ മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ളി​​ച്ചു​​ചേ​​ര്‍​ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് മ​​ഹാ​​യോ​​ഗ​​മാ​​ണി​​ത്. ക്രി​​സ്തീ​​യ​​വി​​ളി സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും, കോ​​വി​​ഡ​​ന​ന്ത​​ര അ​​ജ​​പാ​​ല​​ന​​വും സി​​ന​​ഡാ​​ത്മ​​ക സ​​ഭ​​യും എ​​ന്നി​വ​യാ​​ണ് ഈ ​​മ​​ഹാ​​യോ​​ഗ​​ത്തി​​ന്‍റെ പൊ​​തു​​വി​​ഷ​​യം. ഈ ​​അ​​തി​​രൂ​​പ​​ത​​യെ മു​​ഴു​​വ​​ന്‍ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന രീ​​തി​​യി​​ല്‍ വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും അ​ല്മാ​​യ​​രും ഉ​​ള്‍പ്പെ​​ടു​​ന്ന ഇ​​രു​​നൂ​​റോ​​ളം പേ​​ര്‍ പ​​ങ്കെ​​ടു​​ക്കും. ഇ​​ത​​ര ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​ക്ക​​ളാ​​ണ്.
മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ആ​​രാ​​ധ​​ന​​ക്ര​​മം, സി​​ന​​ഡാ​​ത്മ​​ക​​സ​​ഭ, കോ​​വി​​ഡ​​ന​​ന്ത​​ര അ​​ജ​​പാ​​ല​​നം, സ​​ന്യാ​​സം-​​ദൈ​​വ​​വി​​ളി, കു​​ടും​​ബം, സ​​മു​​ദാ​​യം, മാ​​ധ്യ​​മ​​ങ്ങ​​ള്‍ എ​​ന്നി​​ങ്ങ​​നെ ഏ​​റ്റ​​വും പ്ര​​സ​​ക്ത​​മാ​​യ വി​​ഷ​​യ​​ങ്ങ​​ള്‍ ഈ ​​മ​​ഹാ​​യോ​​ഗ​​ത്തി​​ല്‍ ച​​ര്‍​ച്ച ചെ​​യ്യും.