ഞാ​​യ​​റാ​​ഴ്ച പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​ക്കാ​​നു​​ള്ള നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണം: ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്
Thursday, September 29, 2022 11:28 PM IST
കോ​​ട്ട​​യം: ഞാ​​യ​​റാ​​ഴ്ച സ്‌​​കൂ​​ളു​​ക​​ള്‍ക്കു പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​ക്കാ​​നു​​ള്ള നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍ഗ്ര​​സ്. ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​നം പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​ക്കാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ തീ​​രു​​മാ​​നം പി​​ന്‍വ​​ലി​​ക്ക​​ണം. ക്രൈ​​സ്ത​​വ​​ര്‍ പ്ര​​ത്യ​​ക പ്രാ​​ധാ​​ന്യം ക​​ല്പി​​ക്കു​​ക​​യും ആ​​ച​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ദി​​വ​​സ​​മാ​​ണു ഞാ​​യ​​റാ​​ഴ്ച.
ഒ​​ക്ടോ​​ബ​​ര്‍ ര​​ണ്ടി​​നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ള്‍ ഒ​​ക്ടോ​​ബ​​ര്‍ ഒ​​ന്നി​​നോ മൂ​​ന്നി​​നോ ആ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ത​​മ്പി എ​​രു​​മേ​​ലി​​ക്ക​​ര​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍ന്ന യോ​​ഗ​​ത്തി​​ല്‍ കെ​​സി​​സി അ​​തി​​രൂ​​പ​​ത ചാ​​പ്ലെ​​യി​​ന്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, സെ​​ക്ര​​ട്ട​​റി ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ല്‍, അ​​തി​​രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​ലൂ​​ക്കോ​​സ് പു​​ത്ത​​ന്‍പു​​ര​​യ്ക്ക​​ല്‍, സ്റ്റീ​​ഫ​​ന്‍ കു​​ന്നും​​പു​​റം, തോ​​മ​​സ് അ​​റ​​യ്ക്ക​​ത്ത​​റ, തോ​​മ​​സ് അ​​ര​​യ​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.