കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണം
Thursday, September 29, 2022 11:28 PM IST
ഗാ​ന്ധി​ന​ഗ​ർ: ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന​ത് ഹൃ​ദ്രോ​ഗം മൂ​ല​മാ​ണെ​ന്നും ജീ​വി​ത​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ജി​ൻ.
ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​വും, ക്ലി​നി​ക്ക​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​വും കോ​ള​ജ് യൂ​ണി​യ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യാ​യാ​മ​ക്കു​റ​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ലേ​ക്കു കൂ​ടു​ത​ലാ​യി ക​ട​ന്നു ക​യ​റി​യ​തും ആ​ഹാ​ര രീ​തി​യി​ൽ വ​ന്ന മാ​റ്റ​വു​മാ​ണ് ഹൃ​ദ്രോ​ഗ നി​ര​ക്കും മ​ര​ണ​നി​ര​ക്കും വ​ർ​ദ്ധി​ക്കു​വാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. പ​ഴ​യ അ​ടു​ക്ക​ള സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​യാ​ൽ ഇ​തി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഹൃ​ദ്രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എ​ൽ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം അ​ഡീ​ഷ​ന​ൽ പ്ര​ഫ​സ​ർ ഡോ. ​ജ​യ​പ്ര​സാ​ദ്, ചീ​ഫ് ന​ഴ്സിം​സിം​ഗ് ഓ​ഫീ​സ​ർ വി.​ആ​ർ. സു​ജാ​ത, ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ യൂ​ണി​റ്റ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചി​ത്രം...​ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന സ​മ്മേ​ള​നം ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.