മ​യ​ക്കു​മ​രു​ന്നി​ന് എതിരേ ജ​ന​കീ​യ പ്ര​തി​രോ​ധം
Thursday, September 29, 2022 11:32 PM IST
പെ​രു​വ: കാ​രി​ക്കോ​ട് നാ​ട്ടൊ​രു​മ​യും വെ​ള്ളൂ​ര്‍ ജ​ന​മൈ​ത്രി പോ​ലീ​സും മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ര്‍ക്കു​ന്നു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ കാ​രി​ക്കോ​ട് തെ​ക്കേ​ക്ക​ര എ​ന്‍എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സെ​മി​നാ​ര്‍ ന​ട​ക്കും. തു​ട​ര്‍ന്ന് സ​ന്ദേ​ശ​റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കീ​ഴൂ​ര്‍ പ്ലാം​ചു​വ​ട് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ശ​ര​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പോ​ള്‍സ​ണ്‍ ആ​ന​ക്കു​ഴി, ജെ​യ്‌​മോ​ള്‍ ജോ​ര്‍ജ്, എ.​കെ. ഗോ​പാ​ല​ന്‍, സാ​ലി ജോ​ര്‍ജ്, ജോ​യി ന​ടു​വി​ലേ​ടം, നാ​ട്ടൊ​രു​മ പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ് വ​ട്ട​ക്കാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.