ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ര്‍​ഹം
Thursday, September 29, 2022 11:32 PM IST
പാ​ലാ: ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യി​ല്‍​നി​ന്നു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പി​ന്തി​രി​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക​ മ​ണ്ഡ​ലം ക​മ്മി​റ്റി. പ​തി​റ്റാ​ണ്ടു​ക​ളാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന അ​വ​ധി ദി​വ​സം ക്രൈ​സ്ത​വ​രു​ടെ ആ​രാ​ധ​നാ ദി​വ​സ​മാ​ണ്. ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​ങ്ങ​ളാ​യി ഈ ​ദി​നം പ​രീ​ക്ഷ​ക​ള്‍​ക്കും പൊ​തു​മീ​റ്റിം​ഗു​ക​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി അ​നു​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ട​മ​യു​ണ്ടെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പു​ളി​ങ്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വു​കാ​ട്ട്, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍, ജോ​സ​ഫ് ക​ണ്ടം, പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം, മൈ​ക്കി​ള്‍ കാ​വു​കാ​ട്ട്, ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍, ജോ​സ് വേ​ര​നാ​നി, ജോ​സ് എ​ടേ​ട്ട്, ജോ​ബി കു​റ്റി​ക്കാ​ട്ട്, ബാ​ബു മുകാല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.