ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍ഹം
Friday, September 30, 2022 12:24 AM IST
ച​ങ്ങ​നാ​ശേ​രി: ക്രൈ​സ്ത​വ​ര്‍ ത​ങ്ങ​ളു​ടെ ആ​രാ​ധ​ന​ദി​വ​സ​വും പു​ണ്യ​വു​മാ​യി ക​രു​തു​ന്ന ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍ത്തി​ദി​ന​മാ​ക്കി വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ത്മ​താ കേ​ന്ദ്ര​ത്തി​ല്‍ ചേ​ര്‍ന്ന അ​തി​രൂ​പ​ത ആ​ത്മ​താ-​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​ടി​യ​ന്ത​ര യോ​ഗം. സ​ര്‍ക്കാ​ര്‍ ഈ ​തീ​രു​മാ​നം ഉ​ട​ന്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യോ​ഗം മ​ദ്യ​വി​രു​ദ്ധ സ​മി​തി റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം ഉ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ.​ടി. റാം​സെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എം. മാ​ത്യു, ബോ​ബി​ച്ച​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍, കെ.​പി. മാ​ത്യു ക​ട​ന്തോ​ട്ട്, ജോ​സി ക​ല്ലു​ക​ളം, ഷാ​ജി വാ​ഴേ​പ്പ​റ​മ്പി​ല്‍, പാ​പ്പ​ച്ച​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍, ബി​ജു കൊ​ച്ചു​പു​ര, ജോ​ണ്‍സ​ണ്‍ കൊ​ച്ചു​ത​റ, ട്രീ​സാ മാ​ത്യു, ലൗ​ലി മാ​ളി​യേ​ക്ക​ല്‍, ലൈ​സാ​മ്മ തു​ണ്ടു​പ​റ​മ്പി​ല്‍, റോ​സ​മ്മ കാ​ടാ​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.