ആ​ര്യാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി സു​വ​ർ​ണജൂ​ബി​ലി വ​ർ​ഷ ഉ​ദ്ഘാ​ട​നം
Friday, September 30, 2022 12:24 AM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യു​ടെ സു​വ​ർ​ണജൂ​ബി​ലി വ​ർ​ഷ ഉ​ദ്ഘാ​ട​നം ഒ​ന്നി​ന്. രാ​വി​ലെ എ​ട്ടി​ന് കൃ​ത​ജ്ഞ​താ​ബ​ലി -ച​ങ്ങ​നാ​ശേ​രി ആർച്ച്ബിഷപ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​ജോ​സ് ചെ​റു​പ്ലാ​വി​ൽ സ്വാ​ഗ​തം പ​റ​യും. ‌ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടു​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ലോ​ഗോ പ്ര​കാ​ശ​നം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എംഎൽഎ നി​ർ​വ​ഹി​ക്കും. വ​ച​ന പേ​ട​ക പ്ര​യാ​ണ ഉ​ദ്ഘാ​ട​നം ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടു​വ​യ​ലി​ൽ നിർവഹിക്കും. ജൂ​ബി​ലി ഗാ​നം-​ഇ​ട​വ​ക ഗാ​യ​ക​സം​ഘം. ജൂ​ബി​ലി വ​ർ​ഷ ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു​മോ​ൻ, പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ ടി.​ആ​ർ. വി​ഷ്ണു, ഫാ. ​ഷാ​ജി തു​ന്പേച്ചി​റ, ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ, ലാ​ൽ​ജി വ​ള​വു​ങ്ക​ൽ എ​ന്നി​വ​ർ പ്രസംഗിക്കും.