സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, September 30, 2022 10:32 PM IST
മു​ണ്ട​ക്ക​യം: വേ​ല​നി​ലം കു​ടി​വെ​ള്ളപ​ദ്ധ​തി സ്ഥാ​പ​ക​ൻ കെ.​വി. കു​ര്യ​ൻ എ​ക്സ് എം​എ​ൽ​എ പൊ​ട്ടം​കു​ള​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
നാ​ളെ രാ​വി​ലെ ഒ​ൻ​പ​തുമു​ത​ൽ വേ​ല​നി​ലം ഹി​ദാ​യ​ത്തു​ൽ ഇസ്‌ലാം മ​ദ്ര​സ ഹാ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ദീ​പ്തി മ​ധു ക്ലാ​സ് ന​യി​ക്കും. ജ​ന​റ​ൽ മെ​ഡി​സി​ൻ, കാ​ർ​ഡി​യോ​ള​ജി, പി​ഡി​യാ​ട്രി​ക്, ഓ​ർ​ത്തോ, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ. കു​ര്യ​ൻ പൊ​ട്ടം​കു​ളം, മോ​ഹ​ൻ മാ​ത്യു ക​ട്ടു​പ​റ​മ്പി​ൽ, കെ.​പി. ന​സ​റു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.