ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ത്തെ ആ​ക്ര​മി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, September 30, 2022 10:32 PM IST
വാ​ഴൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ അ​സ​ഭ്യം പ​റ​യു​ക​യും ഒ​രാ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ വാ​ഴൂ​ർ ഉ​ള്ളാ​യം വേ​ങ്ങ​ത്താ​ന​ത്ത് (മ​ണി​യ​ങ്ങാ​ട്ട്) മ​നോ​ജി (35)നെ ​മ​ണി​മ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഹ​രി​ത​ക​ർ​മസേ​നാം​ഗം പി.​ടി. ആ​ശ (40) കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ഉള്ളാ​യ​ത്താ​യി​രു​ന്നു സം​ഭ​വം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ചാ​ക്കു​ക​ളു​മാ​യി പോ​യ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളോ​ട് മ​നോ​ജ് അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ആ​ശ​യു​ടെ ത​ല സ​മീ​പ​ത്തെ മ​ര​ത്തി​ലി​ടി​പ്പി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി മ​ണി​മ​ല പോ​ലീ​സി​നു കൈ​മാ​റി.