മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ത​യാ​ര്‍
Friday, September 30, 2022 10:35 PM IST
മരങ്ങാട്ടുപിള്ളി: മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് ഷ്രെഡിം​ഗ് യൂ​ണി​റ്റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.
പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മ​ര​ങ്ങാ​ട്ടു​പി​ള്ളി ടൗ​ണി​ല്‍ പ​ഞ്ചാ​യ​ത്തു​വ​ക 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് യൂ​ണി​റ്റ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
വാ​ര്‍​ഡു​ക​ളി​ലെ മി​നി എം​സി​എ​ഫു​ക​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കാ​നു​ള്ള ഹാ​ളും ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഓ​ഫീ​സ് മു​റി​യും അ​ട​ങ്ങു​ന്ന കെ​ട്ടി​ടം 850 സ്‌​ക്വ​യ​ര്‍ ഫീ​റ്റാ​ണു​ള്ള​ത്.
പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഗ്രാമപഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍ നി​ര്‍​വ​ഹി​ക്കും.