പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ചാ​മ്പ്യ​ന്മാ​ര്‍
Friday, September 30, 2022 10:35 PM IST
പാ​ലാ: കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജി​ല്‍ ന​ട​ന്ന സി.വി. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ല്‍ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് വോളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജ് കോ​ല​ഞ്ചേ​രി​യെ പരാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി (സ്‌കോർ:‍ 25-23, 19-25, 25-22, 25-16).
സെ​ന്‍റ് തോ​മ​സ് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ് അ​രു​വി​ത്തു​റ​യെ​യും സെ​മി​ഫൈ​ന​ലി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​നെ​യും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്.
പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ​വി​ദ്യാ​ര്‍​ഥി​യാ​യ ആ​കാ​ശ് എ​സ്. കു​മാ​റി​നെ മി​ക​ച്ച സെ​റ്റ​റാ​യും ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ ഹേ​മ​ന്തി​നെ മി​ക​ച്ച അ​റ്റാ​ക്ക​റാ​യും ഒ​ന്നാം വ​ര്‍​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ അ​തു​ലി​നെ മി​ക​ച്ച യൂ​ണി​വേ​ഴ്‌​സ​ല്‍ പ്ലേ​യ​റാ​യും തെ​ര​ഞ്ഞെ​ടുത്തു.