എം​​പി ഫ​​ണ്ട് പ​​ദ്ധ​​തി​​ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണം: ജോ​​സ് കെ. ​​മാ​​ണി
Friday, September 30, 2022 11:47 PM IST
കോ​​ട്ട​​യം: എം​​പി​​മാ​​രു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടു​​പ​​യോ​​ഗി​​ച്ചു​​ള്ള (എം​​പി ലാ​​ഡ്‌​​സ്) വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്ന​​തി​​ന് നി​​ര്‍​ദ്ദേ​​ശി​​ച്ച പ​​ദ്ധ​​തി​​ക​​ള്‍​ക്ക് ഭ​​ര​​ണാ​​നു​​മ​​തി ന​​ല്‍​കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ആ​​ദ്യ​​ഘ​​ട്ട ന​​ട​​പ​​ടി​​ക​​ള്‍ 75 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി എം​​പി.
എം​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടു​​പ​​യോ​​ഗി​​ച്ചു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​ടെ നി​​ര്‍​വ​​ഹ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്താ​​നാ​​യി ക​​ള​​ക്‌​ട​റേ​റ്റി​​ല്‍ ന​​ട​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം. 2018 മു​​ത​​ലു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​ടെ അ​​വ​​ലോ​​ക​​ന​​മാ​​ണ് ന​​ട​​ന്ന​​ത്. ഭ​​ര​​ണാ​​നു​​മ​​തി ന​​ല്‍​കി​​യ 5.16 കോ​​ടി രൂ​​പ​​യു​​ടെ 119 പ്ര​​വൃത്തി​​ക​​ളി​​ല്‍ 2.02 കോ​​ടി​​യു​​ടെ 59 പ​​ദ്ധ​​തി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. എ​​ല്ലാ മേ​​ഖ​​ല​​ക​​ളെ​​യും സ്പ​​ര്‍​ശി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് എം​പി ലാ​​ഡ്‌​​സ് പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. സ്‌​​കൂ​​ളു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​നം, കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി, വൈ​​ദ്യു​​തി ലൈ​​ന്‍ ദീ​​ര്‍​ഘി​​പ്പി​​ക്ക​​ല്‍, പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക വ​​ര്‍​ഗ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ള്‍ എ​​ന്നി​​വ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി. നി​​ല​​വി​​ലു​​ള്ള അ​​നു​​കൂ​​ല​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് ബ്ലോ​​ക്കു​​ത​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് നി​​ര്‍​ദേശം ന​​ല്‍​കി.

എം​​പി ലാ​​ഡ്‌​​സി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി കൊ​​ഴു​​വ​​നാ​​ല്‍ പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന് അ​​നു​​വ​​ദി​​ച്ച ആം​​ബു​​ല​​ന്‍​സ് ഉ​​ട​​ന​​ടി സേ​​വ​​ന​​ത്തി​​നാ​​യി ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം നി​​ര്‍​ദ്ദേ​​ശി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ ലി​​റ്റി മാ​​ത്യു, ഡെ​​പ്യൂ​​ട്ടി ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ വി.​​എ​​ല്‍. ബി​​ന്ദു, നി​​ര്‍​വ​​ഹ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.