പേ​രൂ​ര്‍-​തെ​ള്ള​കം പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​ം ഒ​രു​ക്ക​ണ​മെ​ന്നു സി​പി​ഐ
Friday, September 30, 2022 11:53 PM IST
ഏ​റ്റു​മാ​നൂ​ര്‍: പേ​രൂ​ര്‍ - തെ​ള്ള​കം പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് സി​പി​ഐ ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി. 260 ഏ​ക്ക​റോ​ളം വ​രു​ന്ന പേ​രൂ​ര്‍-​തെ​ള്ള​കം പാ​ട​ശേ​ഖ​ര​ത്ത് അ​ഞ്ചു വ​ര്‍ഷ​മാ​യി മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും​മൂ​ലം നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നാവാ​ത്ത അ​വ​സ്ഥ​യാ​ണ്.
വെ​ള്ളം വ​റ്റാ​ത്ത​തി​നാ​ല്‍ കൃ​ഷി​യി​റ​ക്കു​ന്ന​ത് താ​മ​സി​ച്ചാ​ണ്. ഇ​തു​മൂ​ലം വി​ള​വെ​ടു​പ്പി​നു മു​മ്പേ കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ക്കുന്നു. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി തോ​ടു​ക​ൾ​ക്കും അ​നു​ബ​ന്ധ ചാ​ലു​ക​ൾ​ക്കും ആ​ഴം കൂ​ട്ടു​ക​യും വെ​ള്ളം പാ​ട​ശേ​ഖ​ര​ത്തേ​ക്കു ക​യ​റാ​തി​രി​ക്കാ​ൻ ഷ​ട്ട​റു​ക​ളും പ​മ്പു​സെ​റ്റു​ക​ളും സ്ഥാ​പി​ക്കു​ക​യും വേ​ണം. മു​നി​സി​പ്പാ​ലി​റ്റി​യും ഇ​റി​ഗേ​ഷ​ൻ വകുപ്പും കൃ​ഷി​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​നു ബോ​സ്, കി​സാ​ൻ സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​വി. ചെ​റി​യാ​ൻ, സി​പി​ഐ മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​എ. അ​ബ്ദു​ള്‍ ക​രീം, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ യു.​എ​ൻ. ശ്രീ​നി​വാ​സ​ൻ, പി.​കെ. സു​രേ​ഷ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ ബി​നോ​യി കെ. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​ജെ. തോ​മ​സ്, ക​ണ്‍വീ​ന​ര്‍ സ​ദാ​ന​ന്ദ​ൻ നാ​യ​ര്‍, ക​ര്‍ഷ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം പാ​ട​ശേ​ഖ​രം സ​ന്ദ​ര്‍ശി​ച്ചു.