എ​​സി​​ആ​​ർ ലാ​​ബ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു
Friday, September 30, 2022 11:53 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പ​​ത്താ​​യി എ​​സി​​ആ​​ർ ലാ​​ബി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​കെ​​എ​​ച്ച്ആ​​ർ​​ഡ​​ബ്ല്യു​​എ​​സ് റീ​​ജ​​ണ​​ൽ മാ​​നേ​​ജ​​ർ കെ. ​​അ​​ൻ​​സാ​​ർ ലാ​​ബി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. ന​​ഴ്സിം​​ഗ് ഓ​​ഫീ​​സ​​ർ സു​​ജാ​​ത, ജോ​​യ്സ് ജേ​​ക്ക​​ബ് അ​​ൻ​​സാ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്കു വി​​വി​​ധ​​ത​​രം ലാ​​ബ് പ​​രി​​ശോ​​ധ​​ന​​ക​​ൾ ആ​​വ​​ശ്യ​​മാ​​യി വ​​രു​​മ്പോ​​ൾ തൊ​​ട്ട​​ടു​​ത്തു​​ള്ള സ്വ​​കാ​​ര്യ ലാ​​ബു​​ക​​ളെ കൂ​​ടു​​ത​​ൽ പ​​ണം ന​​ൽ​​കി ആ​​ശ്ര​​യി​​ക്കു​​ക​​യാ​​ണ് പ​​തി​​വു രീ​​തി. ഇ​​ത് ത​​ട​​യു​​ന്ന​​തി​​നാ​​യാ​​ണ് കേ​​ര​​ള ഹെ​​ൽ​​ത്ത് റി​​സ​​ർ​​ച്ച് വെ​​ൽ​​ഫ​​യ​​ർ സൊ​​സൈ​​റ്റി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള എ​​സി​​ആ​​ർ ലാ​​ബി​​ന്‍റെ ഒ​​രു അ​​ന​​ക്സ് ഇ​​വി​​ടെ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്.
നി​​ല​​വി​​ൽ എ​​സി​​ആ​​ർ ലാ​​ബ് പ്ര​​വ​​ർ​​ത്തി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തു പേ ​​വാ​​ർ​​ഡ് കെ​​ട്ടി​​ട​​ത്തി​​ലാ​​ണ്. അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക്കു വി​​വി​​ധ​​ത​​രം പ​​രി​​ശോ​​ധ​​ന​​ക​​ൾ ആ​​വ​​ശ്യ​​മാ​​യി വ​​രു​​മ്പോ​​ൾ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നും വ​​ള​​രെ ദൂ​​രെ സ്ഥി​​തി​​ചെ​​യ്യു​​ന്ന എ​​സി​​ആ​​ർ ലാ​​ബി​​ലെ​​ത്താ​​ൻ രോ​​ഗി​​യു​​ടെ കൂ​​ടെ​​യെ​​ത്തു​​ന്ന​​വ​​ർ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​തി​​നു പ​​രി​​ഹാ​​ര​​മാ​​യാ​​ണ് ലാ​​ബി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്. ഇ​​പ്പോ​​ൾ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യു​​ള്ള ലാ​​ബ് ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.