ഓ​ട​യുടെ സ്ലാബ് ഇളകി; യാത്രക്കാർ അപകടഭീതിയിൽ
Friday, September 30, 2022 11:55 PM IST
പെ​രു​വ: ഓ​ട​യു​ടെ മൂ​ടി​യി​ള​കി കി​ട​ക്കു​ന്ന​തു കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഭീ​ഷ​ണി​യാ​കു​ന്നു. പെ​രു​വ - പി​റ​വം റോ​ഡി​ല്‍ പെ​രു​വ ഗ​വ​ണ്‍മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മു​ന്‍വ​ശ​ത്തെ ഓ​ട​യു​ടെ മൂ​ടി​യാ​ണ് ഇ​ള​കി ഓ​ട​യി​ല്‍ വീ​ണ് കി​ട​ക്കു​ന്ന​ത്.
ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ര്‍ഥി​ക​ള്‍ സ്‌​കൂ​ളി​ലേ​ക്കും ഗേ​ള്‍സ് സ്‌​കൂ​ളി​ലേ​ക്കും വ​ന്നു പോ​കു​ന്ന വ​ഴി​യാ​ണി​ത്. വി​ദ്യാ​ര്‍ഥി​ക​ളെ കൂ​ടാ​തെ നി​ര​വ​ധി കാ​ല്‍ന​ട​യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ഓ​ട​യു​ടെ മൂ​ടി അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ച്ചു അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​വ​ശ്യം.