മ​ത്സ്യത്തൊ​ഴി​ലാ​ളി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ 15ന്
Friday, September 30, 2022 11:55 PM IST
വൈ​ക്കം: വേ​മ്പ​നാ​ട്ടു കാ​യ​ൽ സം​ര​ക്ഷി​ക്കു​ക, പോ​ള പാ​യ​ൽ ഉ​ത്ഭ​വ​സ്ഥ​ല​ത്തു വാ​രി വ​ള​മാ​ക്കു​ക, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്നി​ടു​ക, മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 15ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.
തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം,ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ പ്ര​ച​ര​ണ ജാ​ഥ ന​ട​ത്തു​ന്ന​തി​നും ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം തീ​രു​മാ​നി​ച്ചു. വൈ​ക്കം പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം മ​ത്സ്യത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. പു​ഷ്ക്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ ര​മേ​ശ​ൻ, ഇ.​ആ​ർ. അ​ശോ​ക​ൻ, കെ.​എ​ൻ. ന​ടേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.