കടുത്തുരുത്തി: വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനുമായി സഹകരിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ സ്വച്ഛതാ പഖ്വാഡ എന്ന ശുചീകരണ യജ്ഞം സംഘടിപ്പിക്കും.
നാളെ രാവിലെ എട്ടു മുതല്‍ വിവിധ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, പൗരസമിതി, റസിഡന്റ്സ് അസോസിയേഷനുകള്‍, തൊഴിലാളികള്‍, വ്യാപാരി-വ്യവസായികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനും പരിസരവും ശുചീകരിക്കും.
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്വച്ഛതാ പഖ്വാഡ ശുചീകരണ യജ്ഞം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
തെരഞ്ഞെടുത്തു
കടുത്തുരുത്തി: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് കടുത്തുരുത്തി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടന്നു. കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റായി കുര്യന് ജോയിയെ തെരഞ്ഞെടുത്തു.
വര്‍ക്കിംഗ് പ്രസിഡന്റായി മനോജ് പഴയന്താനം, വൈസ് പ്രസിഡന്റ് - കെ.ആര്. ബിന്ദു, ഇന്ദു ചന്ദ്രന്, സെക്രട്ടറി - പ്രിന്‍സ് കെ. തോമസ്, ജോയിന്റ് സെക്രട്ടറി - സ്മിത ദാസ്, ട്രഷറര്‍ - ബിന്ദു ജോസഫ്, സംസ്ഥാന ഭാരവാഹികളായി പി.പി. വര്‍ഗീസ്, വി. ഹരീഷ്, മനോജ് ജോസഫ്, അജിത് കെ. അലക്സ്, ആര്. ശ്രീനാഥ്, പി.ടി. മനോജ്, രക്ഷാധികാരികളായി മിനി സുനില്‍, ജയിംസ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു.