ന​ഗ​ര​സ​ഭ​യ്ക്ക് 10.5 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍കി ജോ​മി​യും കു​ടും​ബ​വും
Friday, September 30, 2022 11:55 PM IST
വൈ​ക്കം: ന​ഗ​ര​സ​ഭാ ഹോ​മി​യോ ക്ലി​നി​ക്കി​നും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടു നി​ർ​മി​ക്കാ​നും 10.5 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍കി ക​ണി​യാം​പ​റ​മ്പി​ല്‍ ജോ​മി ലോ​ന​പ്പ​നും കു​ടും​ബ​വും. മാ​താ​പി​താ​ക്ക​ളാ​യ കെ.​ജെ. ലോ​ന​പ്പ​ന്‍, മേ​രി​ക്കു​ട്ടി എ​ന്നി​വ​രു​ടെ സ്മ​ര​ണ നി​ല​നി​ര്‍ത്തു​ന്ന​തി​നാ​യാ​ണ് ന​ഗ​ര​സ​ഭ 14-ാം വാ​ര്‍ഡി​ലെ മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം ജോ​മി ന​ഗ​ര​സ​ഭ​യ്ക്കു കൈ​മാ​റി​യ​ത്.
ഇ​വി​ടെ ഹോ​മി​യോ ക്ലി​നി​ക്ക് നി​ര്‍മി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി. ഇ​തോ​ടൊ​പ്പം ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ക്ക് വീ​ടു​വ​യ്ക്കു​ന്ന​തി​നാ​യി മൂ​ന്ന​ര സെ​ന്‍റ് വീ​തം സ്ഥ​ല​വും വി​ട്ടു​ന​ല്‍കി. ഹോ​മി​യോ ക്ലി​നി​ക്കി​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ രാ​ധി​ക ശ്യാ​മി​നു ജോ​മി ലോ​ന​പ്പ​ന്‍ കൈ​മാ​റി. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ള്‍ക്കു വീ​ട് വ​യ്ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ന​ഗ​ര​സ​ഭാ കൗ​ണ്‍സി​ല​ര്‍ കെ.​പി. സ​തീ​ശ​നും കൈ​മാ​റി.