കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് മികച്ച വിജയം
Sunday, October 2, 2022 11:27 PM IST
ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം സ​ഹോ​ദ​യാ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം. ച​ങ്ങ​നാ​ശേ​രി പ്ലാ​സി​ഡ് വി​ദ്യാ​പീ​ഠ​ത്തി​ല്‍ ന​ട​ന്ന അ​മ്പ​തി​ലേ​റെ സ്‌​കൂ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ള്‍ അ​ഞ്ചാം സ്ഥാ​ന​വും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ നി​ര​വ​ധി മെ​ഡ​ലു​ക​ളും എ​സ്‌​കെ​പി​എ​സ് നേ​ടി. ഇ​ന്‍ലൈ​ന്‍ സ്‌​കേ​റ്റിം​ഗി​ല്‍ 5-7 ഗ്രൂ​പ്പി​ല്‍ എ​മി മ​രി​യ അ​ജു​സ 200 മീ​റ്റ​റി​ലും 500 മീ​റ്റ​റി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി.
ഇ​ന്‍ലൈ​ന്‍ സ്‌​കേ​റ്റിം​ഗി​ല്‍ 7-9 ഗ്രൂ​പ്പി​ല്‍ 500 മീ​റ്റ​റി​ല്‍ ജ​ര്‍മി​യ സൈ​ജു ര​ണ്ടാം സ്ഥാ​ന​വും റ​യാ​ന്‍ മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും 200 മീ​റ്റ​റി​ല്‍ ജ​ര്‍മി​യ സൈ​ജു ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 11-14 വി​ഭാ​ഗ​ത്തി​ല്‍ ലി​യാ​ന മാ​ത്യു 200 മീ​റ്റ​റി​ലും 500 മീ​റ്റ​റി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍, ക്വാ​ഡ് സ്‌​കേ​റ്റിം​ഗ് 11-14 വി​ഭാ​ഗ​ത്തി​ല്‍ എ​സ്.​ഗൗ​രി​ന​ന്ദ 500 മീ​റ്റ​റി​ല്‍ ര​ണ്ടാം സ്ഥാ​ന​വും 200 മീ​റ്റ​റി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 14-17 വി​ഭാ​ഗ​ത്തി​ല്‍ ലോ​റെ​ന്‍ റെ​നി​ല്‍ ഇ​ന്‍ലൈ​ന്‍ സ്‌​കേ​റ്റിം​ഗി​ല്‍ 500 മീ​റ്റ​റി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
വി​ജ​യി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​നോ ചേ​രി​യി​ല്‍ ഒ​എ​സ്ബി, പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജോ​ബി പ​ന്നൂ​റ​യി​ല്‍ ഒ​എ​സ്ബി, ബ​ര്‍സാ​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ എ​ബ്ര​ഹാം ഒ​എ​സ്ബി, പി​ടി​എ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​മോ​ദി​ച്ചു.