കെ​വി​ന്‍ നീ​ന്തു​ക​യാ​ണ്, പൊ​ന്നി​ന് വേ​ണ്ടി
Monday, October 3, 2022 12:03 AM IST
പാ​ലാ: പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥി കെ​വി​ന്‍ നീ​ന്താ​ന്‍ ഇ​റ​ങ്ങു​ക​യാ​ണ്.
ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ടി​ല്‍ നാ​ഷ​ണ​ല്‍ ഗെ​യിം​സി​ന്‍റെ നീ​ന്ത​ല്‍കു​ള​ത്തി​ലാ​ണ് സ്വ​ര്‍ണ​മെ​ഡ​ല്‍ തേ​ടി​യു​ള്ള നീ​ന്ത​ല്‍. ഒ​ളി​മ്പ്യ​ന്‍ സ​ജ​ന്‍ പ്ര​കാ​ശ് നേ​തൃ​ത്വം ന​ല്‍കു​ന്ന പ​തി​നൊ​ന്ന് അം​ഗ കേ​ര​ള നീ​ന്ത​ല്‍ ടീ​മി​ലെ ‘ബേ​ബി’കെ​വി​ന്‍ ജി​നു​വാ​ണ്. ആ​ദ്യ​മാ​യാ​ണ് ഒ​രു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി ദേ​ശീ​യ ഗെ​യിം​സി​ന്‍റെ നീ​ന്ത​ല്‍ കു​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.
പാ​ലാ കു​ഴി​മ​റ്റം ജി​നു മാ​ത്യു​വി​ന്‍റെ​യും റി​ന്‍സി​യു​ടെ​യും മ​ക​നാ​യ കെ​വി​ന്‍ ആ​റാം വ​യ​സു​മു​ത​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​ണ്. പാ​ലാ തോ​പ്പ​ന്‍സ് സ്വി​മ്മിം​ഗ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. ദേ​ശീ​യ ഗെ​യിം​സി​ല്‍ 200 മീ​റ്റ​ര്‍ ബ്ര​സ്റ്റ് സ്‌​ട്രോ​ക്കി​ലും റി​ലേ​യി​ലും മ​ത്സ​രി​ക്കു​ന്ന കെ​വി​ന്‍ ജി​നു ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലാ​ണ്. സം​സ്ഥാ​ന ജൂ​ണി​യ​ര്‍ മീ​റ്റി​ല്‍ 50 മീ​റ്റ​ര്‍ 100 മീ​റ്റ​ര്‍ 200 മീ​റ്റ​ര്‍ ബ്ര​സ്റ്റ് സ്റ്റോ​ക്കി​ല്‍ സ്വ​ര്‍ണം നേ​ടി​യ കെ​വി​ന്‍ ദേ​ശീ​യ ജൂ​ണി​യ​ര്‍ മീ​റ്റ​ര്‍ 200 മീ​റ്റ​ര്‍ ബ്ര​സ്റ്റ് സ്റ്റോ​ക്കി​ല്‍ വെ​ങ്ക​ല​മെ​ഡ​ലും നേ​ടി​യി​രു​ന്നു.
പ​രി​ശീ​ല​ന​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ല്‍ കെ​വി​ന്‍ ജി​നു തോ​പ്പ​ന്‍സ് അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ക​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം അ​ല്‍പ​കാ​ലം ബം​ഗ​ളൂ​രു സ്വി​മ്മിം​ഗ് അ​ക്കാ​ദ​മി​യി​ലും പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു.
ദേ​ശീ​യ ഗെ​യിം​സി​ന്‍റെ നീ​ന്ത​ല്‍ കു​ള​ത്തി​ല്‍നി​ന്ന് കെ​വി​ന്‍ സ്വ​ര്‍ണ്ണം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പ​ക​രും സു​ഹൃ​ത്തു​ക്ക​ളും.