യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം: ട്രെയിൻ യാത്രക്കാരനെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു
Monday, October 3, 2022 12:03 AM IST
കടു​​ത്തു​​രു​​ത്തി: യാ​​ത്ര​​യ്ക്കി​​ടെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട യാ​​ത്ര​​ക്കാ​​ര​​നെ ട്രെ​​യി​​ന്‍ നി​​ര്‍​ത്തി ആം​​ബു​​ല​​ന്‍​സി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു.
ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 1.30 ഓ​​ടെ ആ​​പ്പാ​​ഞ്ചി​​റ​​യി​​ലെ വൈ​​ക്കം റോ​​ഡ് റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​നി​​ലാ​​ണ് സം​​ഭ​​വം. എ​​റ​​ണാ​​കു​​ളം​​ത്തു​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ഹൈ​​ദ​​രാ​​ബാ​​ദ് - ശ​​ബ​​രി എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​നി​​ല്‍ യാ​​ത്ര ചെ​​യ്ത കോ​​ട്ട​​യം സ്വ​​ദേ​​ശി​​യാ​​യ യാ​​ത്ര​​ക്കാ​​ര​​നാ​​ണ് ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ഷു​​ഗ​​ര്‍ കു​​റ​​ഞ്ഞു​​പോ​​യ​​താ​​ണ് ശ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​ക്കാ​​നി​​ട​​യാ​​ക്കി​​യ​​ത്. തു​​ട​​ര്‍​ന്ന് ലോ​​ക്കോ പൈ​​ലെ​​റ്റ് വൈ​​ക്കം റോ​​ഡ് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ വി​​ളി​​ച്ചു വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും സ്റ്റേ​​ഷ​​ന്‍ മാ​​സ്റ്റ​​ര്‍ ആം​​ബു​​ല​​ന്‍​സ് വി​​ളി​​ച്ചു വ​​രു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. ട്രെ​​യി​​ന്‍ എ​​ത്തി​​യ ഉ​​ട​​ന്‍ യാ​​ത്ര​​ക്കാ​​ര​​നെ ആം​​ബു​​ല​​ന്‍​സി​​ല്‍ സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു ചി​​കി​​ത്സ ന​​ല്‍​കി. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് ശ​​ബ​​രി എ​​ക്‌​​സ്പ്ര​​സ് അ​​ഞ്ച് മി​​നി​​റ്റോ​​ളം വൈ​​ക്കം റോ​​ഡ് സ്‌​​റ്റേ​​ഷ​​നി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടു.

ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്:
മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ

തൊ​ടു​പു​ഴ: ബൈ​ക്കി​ൽ ക​ഞ്ചാ​വു ക​ട​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കെ​തി​രേ​യു​ള്ള സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ക്കോ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്യൂ​ക്ക് ബൈ​ക്കി​ൽ ക​ട​ത്തി​യ 45 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.