എ​ക്സൈ​സ് വ​കു​പ്പ് പ​രാ​ജ​യ​മെ​ന്ന്
Monday, October 3, 2022 10:32 PM IST
വാ​ഴൂ​ർ: കേ​ര​ള​ത്തി​ന്‍റെ എ​ല്ലാം മു​ക്കി​ലും​മൂ​ല​യി​ലും മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും ല​ഭ്യ​മാ​ണെ​ന്നും ഈ ​ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണം എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും വാ​ഴൂ​ർ ഏ​ദ​ൻ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും വ്യാ​പ​ക​മാ​യ ഉ​പ​യോ​ഗം ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ആ​രോ​ഗ്യം ന​ശി​ച്ച ത​ല​മു​റ​ക​ളു​ടെ ഉ​ദ​യ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​യ​ക്കു​മ​രു​ന്നും വി​ദ്യാ​ർ​ഥി​ക​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വാ​ഴൂ​ർ ഏ​ദ​ൻ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ വെ​ബി​നാ​ർ സ്കൂ​ൾ മാ​നേ​ജ​ർ ടോം ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു​ള മാ​ത്യു, കോ-​ഓ​ഡി​നേ​റ്റ​ർ വി. ​ര​ഞ്ജു, ഷെ​റോ​ൺ മ​റി​യം റോ​യി, ദി​യ ആ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ല​ൻ​ഡ ഐ​റ റോ​ബി, എ​സ്. ആ​ര്യ​ന​ന്ദ, ഇ​മ്മാ​നു​വ​ൽ പി. ​ബോ​ബ​ൻ, അ​ശ്വി​ൻ വി​നോ​ദ്, ആ​രി​ഫ് ഹ​ക്കിം, കൃ​ഷ്ണ പ്ര​സാ​ദ്, മീ​നാ​ക്ഷി എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.