സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത കൃ​ഷി പ​ദ്ധ​തി
Monday, October 3, 2022 10:34 PM IST
കോ​ട്ട​യം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത കൃ​ഷി പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​നി​ക്കാ​ട് റീ​ജ​ണ​ല്‍ ഫാ​ര്‍​മേ​ഴ്സ് സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ക്കും. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ, സം​സ്ഥാ​ന ആ​സൂ​ത്ര​ണ​ബോ​ര്‍​ഡ് കാ​ര്‍​ഷി​ക-​സ​ഹ​ക​ര​ണ​വി​ഭാ​ഗം മേ​ധാ​വി എ​സ്.​എ​സ്. നാ​ഗേ​ഷ്, സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ്, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ഫി​ലി​പ്പ് കു​ഴി​കു​ളം, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ന്‍. ഗി​രീ​ഷ്‌​കു​മാ​ര്‍, പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളും
കൂ​ടും വി​ത​ര​ണം

പാ​ലാ: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബി​വി 380 മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളും ഹൈ​ടെ​ക് കോ​ഴി​ക്കൂ​ടു​ക​ളു​ടെ​യും വി​ത​ര​ണം ആ​റി​ന് 9.30 മു​ത​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് പ്ര​സി​നു സ​മീ​പ​മു​ള്ള അ​ഗ്രി​മ ക​ര്‍​ഷ​ക ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ത്തും. ഫോ​ണ്‍: 9074556724, 9074556715.