നാ​ക് ടീം ​സ​ന്ദ​ര്‍​ശ​ന​ത്തെ വ​ര​വേ​റ്റ് ഉഴവൂർ കോ​ള​ജ്
Monday, October 3, 2022 10:34 PM IST
ഉ​ഴ​വൂ​ര്‍: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന നാ​ക് ടീം ​സ​ന്ദ​ര്‍​ശ​ന​ത്തെ വ​ര​വേ​റ്റ് സെ​ന്റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ്. മൂ​ന്നു​ദി​നം നീ​ണ്ട സ​ന്ദ​ര്‍​ശ​നം മി​ക​വു​റ്റ രീ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ര്‍.
മു​ന്നേ​റ്റ​ങ്ങ​ള്‍ ഏ​റെ
നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് മാ​നേ​ജ്‌​മെ​ന്‍റ് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ള​ജി​നെ കൂ​ടു​ത​ല്‍ മി​ക​വു​റ്റ കേ​ന്ദ്ര​മാ​ക്കി മാ​റ്റി. 127 സീ​റ്റു​ക​ളോ​ടെ പ​ശ്ചാ​ത്യ മാ​തൃ​ക​യി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ത​യാ​റാ​ക്കി​യ ബി​ഷ​പ് ത​റ​യി​ല്‍ മെ​മ്മോ​റി​യ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ തി​യ​റ്റ​ര്‍ ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്നു. കു​ട്ടി​ക​ള്‍​ക്ക് വി​ദ​ഗ്ധ​മാ​യ രീ​തി​യി​ല്‍ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി 21 കം​പ്യൂ​ട്ട​റു​ക​ളു​മാ​യി ലാം​ഗ്വേ​ജ് ലാ​ബ് സു​സ​ജ്ജ​മാണ്. ​കോ​ള​ജി​ന്‍റെ മു​ന്‍​വ​ശ​ത്താ​യി ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ച് പീ​സ്പാ​ര്‍​ക്ക് എ​ന്ന് പേ​രി​ട്ടു.ഭ​ര​ണ​ഘ​ട​നാ​ശി​ല്പി അം​ബേ​ദ്ക​റോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കോ​ണ്‍​സ്റ്റി​സ്റ്റ്യൂ​ഷ​ന്‍ ക്ല​ബ് കോ​ള​ജി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.
ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു ന​ൽ​കു​ന്ന​തി​നാ​യി ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ൻ, 35000 ത്തോ​ളം പു​സ്ത​ക​ങ്ങ​ള്‍, ആ​യി​ര​ക്ക​ണ​ക്കി​ന് ഓ​ണ്‍​ലൈ​ന്‍ ജേ​ര്‍​ണ​ല്‍, 7500 ഓ​ളം ഡി​ജി​റ്റ​ല്‍ മാ​ഗ​സി​നു​ക​ള്‍, സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി, ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി, മു​ന്‍ രാ​ഷ്‌​ട്ര​പ​തി അ​ബ്ദു​ള്‍ ക​ലാ​മി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​സ്ത​ക​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി ക​ലാം​കോ​ര്‍​ണ​ര്‍, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മീ​ഡി​യ സെ​ന്‍റ​ര്‍, റി​സ​ര്‍​ച്ച് ഏ​രി​യ, ഭി​ന്നശേ​ഷി​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് ഓ​ഡി​യോ ബു​ക്‌​സ് ക​ള​ക്‌​ഷ​ന്‍ എ​ന്നി​വ​യും കോ​ള​ജി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളാ​ണ്.
കൊ​മേ​ഴ്സ് ലാ​ബ്, റി​ക്കാ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ, ബി​സി​ന​സ് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ, ബ​ട്ട​ർ​ഫ്ളൈ പാ​ർ​ക്ക്, വെ​ർ​മി ക​ന്പോ​സ്റ്റ യൂ​ണി​റ്റ്, ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ജിം​നേ​ഷ്യം, ഐ​ഡി​യാ ലാ​ബ് എ​ന്നി​വ​യും കോ​ള​ജി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ബി​ഷ​പ് കു​ന്ന​ശേ​രി മെ​മ്മോ​റി​യ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ഡോ. ​കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ചെ​യ​ര്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ്, ജോ​സ​ഫ് ചാ​ഴി​കാ​ട​ന്‍ ചെ​യ​ര്‍ ഫോ​ര്‍ റീ​ജ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ സ്റ്റ​ഡി സെ​ന്‍റ​ര്‍, ഹെ​റി​റ്റേ​ജ് മ്യൂ​സി​യം തു​ട​ങ്ങി​യ കോ​ള​ജി​ന്‍റെ വേ​റി​ട്ട വി​ക​സ​ന വ​ഴി​ക​ളാ​ണ്.
1964ല്‍ ​ജൂ​ണി​യ​ര്‍ കോ​ള​ജാ​യി ആ​രം​ഭി​ച്ച സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ് ഇ​ന്ന് ഒ​രു ഗ​വേ​ഷ​ണ വി​ഭാ​ഗ​വും നാ​ല് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളും ഒ​ന്‍​പ​ത് ബി​രു​ദ കോ​ഴ്‌​സു​ക​ളു​മാ​യി വ​ള​ര്‍​ന്നി​ട്ടു​ണ്ട്.