ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Monday, October 3, 2022 10:34 PM IST
കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ-​പാ​ലാ റോ​ഡി​ല്‍ മ​ര​ങ്ങാ​ട്ടു​പ​ള്ളി കു​റി​ച്ചി​ത്താ​നം ക​വ​ല​യി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തു മൂ​ലം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഒ​ന്‍​പ​തു​വ​രെ നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​വി​ധ വ​ഴി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി റൂ​ട്ട് മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി യാ​ത്ര ചെ​യ്യു​ന്ന​തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡി​ല്‍ ടൈ​ല്‍ വി​രി​ക്കു​ന്ന​തും കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​ത് ഇ​ള​കാ​തി​രി​ക്കു​ന്ന​തി​നും ബ​ല​വ​ത്താ​യി നി​ല​നി​ല്‍​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്. 10 മു​ത​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണു തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.

റോ​ട്ട​റി ക്ല​ബ്ബ് സ​ഹാ​യം കൈമാറി

പാ​ലാ: മ​രി​യ​സ​ദ​ന​ത്തി​ലെ പാ​ച​ക​ശാ​ല​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൊ​ഴു​വ​നാ​ൽ റോ​ട്ട​റി ക്ല​ബ്ബ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ ഗ​ഡു​വാ​യ മൂ​ന്നു ല​ക്ഷം രൂ​പ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ. ​ബാ​ബു​മോ​ൻ മ​രി​യ​സ​ദ​ന​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കൈ​മാ​റി. അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജോ​സ് അ​ഗ​സ്റ്റ്യ​ൻ, കൊ​ഴു​വ​നാ​ൽ റോ​ട്ട​റി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി​മാ​ത്യു തോ​ണ​ക്ക​ര​പാ​റ​യി​ൽ, ക്ല​ബ്ബ് സെ​ക്ര​ട്ട​റി സ​നോ​ജോ​സ്, ടി​സ​ൺ​മാ​ത്യു, ബി​ജു സ്ക​റി​യ, മ​രി​യ​സ​ദ​നം ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.