തി​രു​വാ​ര്‍പ്പി​ല്‍ ഒ​രു​ങ്ങു​ന്ന​ത് 8,000 തെ​ങ്ങി​ന്‍തൈ​ക​ള്‍
Monday, October 3, 2022 11:07 PM IST
കോ​ട്ട​യം: തി​രു​വാ​ര്‍പ്പ് പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ഒ​രു വീ​ട്ടി​ല്‍ ഒ​രു തെ​ങ്ങി​ന്‍ തൈ ​പ​ദ്ധ​തി​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത് 8,000 തെ​ങ്ങി​ന്‍തൈ​ക​ള്‍. പ​ദ്ധ​തി വ​ഴി പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ വീ​ട്ടി​ലും ഓ​രോ തെ​ങ്ങി​ന്‍ തൈ ​വീ​തം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന സൗ​ജ​ന്യ​മാ​യി ന​ട്ടു ന​ല്‍കും.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് ന​ഴ്‌​സ​റി​ക​ളി​ലാ​യി എ​ണ്ണാ​യി​രം വി​ത്ത് തേ​ങ്ങ​ക​ളാ​ണ് മു​ള​പ്പി​ച്ചെ​ടു​ത്ത​ത്. മൂ​ന്നു​വ​ര്‍ഷം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​നാ​വു​ന്ന അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള തെ​ങ്ങി​ന്‍ തൈ​ക​ളാ​ണ് ഇ​വ.

ഇ​തി​ല്‍ ആ​റാ​യി​ര​ത്തോ​ളം തെ​ങ്ങി​ന്‍ തൈ​ക​ള്‍ വി​ത​ര​ണ​ത്തി​ന് പാ​ക​മാ​യി ക​ഴി​ഞ്ഞു. ഓ​രോ വാ​ര്‍ഡി​ലും 250 തെ​ങ്ങി​ന്‍ തൈ​ക​ള്‍ വീ​തം വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 2568 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ ന​ല്‍കി​യ​ത്. 47 രൂ​പ നി​ര​ക്കി​ലാ​ണ് പ​ദ്ധ​തി​ക്കാ​യി കു​റ്റ്യാ​ടി​യി​ല്‍നി​ന്നും വി​ത്ത് തേ​ങ്ങ​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. 11.86 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി ചെ​ല​വി​ട്ടു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ത​ന്നെ വീ​ടു​ക​ളി​ലെ​ത്തി തെ​ങ്ങി​ന്‍ തൈ​ക​ള്‍ ന​ട്ടു കൊ​ടു​ക്കു​ക വ​ഴി പ​ദ്ധ​തി​യി​ലൂ​ടെ അ​യ്യാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.