സെ​വ​ന്‍സ് ഫു​ട്ബോ​ള്‍ വി​ജ​യി​ക​ള്‍
Monday, October 3, 2022 11:07 PM IST
കോ​ട്ട​യം: ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍ഡി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​വ​ന്‍സ് ഫു​ട്ബോ​ളി​ല്‍ കി​ട​ങ്ങൂ​ര്‍ ഫി​നി​ക്സ് ആ​ര്‍ട്സ് ആ​ന്‍ഡ് സ്പോ​ര്‍ട്സ് ക്ല​ബ് ജേ​താ​ക്ക​ള്‍.
ച​ങ്ങ​നാ​ശേ​രി യു​വാ ക്ല​ബ് ര​ണ്ടാം സ്ഥാ​ന​വും പാ​റ​മ്പു​ഴ മി​ലാ​ഗ്രോ​സ് ആ​ര്‍ട്സ് ആ​ന്‍ഡ് സ്പോ​ര്‍ട്സ് ക്ല​ബ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ക്ക് യ​ഥാ​ക്ര​മം 25,000, 15000, 10000 രൂ​പ​യാ​യി​രു​ന്നു സ​മ്മാ​നം. വി​ജ​യി​ക​ള്‍ക്ക് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
സ​മാ​പ​ന​ച​ട​ങ്ങി​ന് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡം​ഗം റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം ബീ​ന ജി​ജി​ന്‍, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​സ്. ഉ​ദ​യ​കു​മാ​രി, യൂ​ത്ത് കോ- ​ഓ​ര്‍ഡി​നേ​റ്റ​ര്‍ സ​ബി​ല്‍ ബാ​ബു, വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.