മ​ഹാ​ത്മ​ജി​ക്കൊ​പ്പം മു​ടി​യൂ​ര്‍ക്ക​ര: പ​ദ്ധ​തി തു​ട​ങ്ങി
Monday, October 3, 2022 11:07 PM IST
ഗാ​ന്ധി​ന​ഗ​ര്‍: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു കോ​ട്ട​യം ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ര്‍ഡ് ഗാ​ന്ധി​ന​ഗ​ര്‍ നോ​ര്‍ത്തി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ഹാ​ത്മ​ജി​യു​ടെ ആ​ത്മ​ക​ഥ​യാ​യ എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍കു​ന്ന മ​ഹാ​ത്മ​ജി​ക്കൊ​പ്പം മു​ടി​യൂ​ര്‍ക്ക​ര പ​ദ്ധ​തി ആ​രം​ഭി​ച്ചു. ന​വ​ജീ​വ​ന്‍ പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല പു​റ​ത്തി​റ​ക്കി​യ അ​ഞ്ഞൂ​റ് പേ​ജു​ക​ളു​ള്ള ആ​യി​രം പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​തി​നാ​യി ശേ​ഖ​രി​ച്ച​ത്.
വാ​ര്‍ഡ് കൗ​ണ്‍സി​ല​റും പ​ദ്ധ​തി​യു​ടെ കോ-​ഓ​ര്‍ഡി​നേ​റ്റ​റു​മാ​യ സാ​ബു മാ​ത്യു പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.
എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് മി​നി രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ.​എ​സ്. സു​ധാ​ക​ര​ന്‍, ഗീ​ത ദേ​വ​ദാ​സ്, ജി​ഷ സ​നീ​ഷ്, ആ​ശ സ​ജീ​വ്, റോ​സ​മ്മ റോ​ക്കി, ലി​സി ചാ​ക്കോ, സു​കു​മാ​രി മ​ണി, ജോ​സ് ന​രി​ച്ചി​റ​മു​ക​ള്‍, ജോ​സ​ഫ് താ​ന​മാ​വു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.