എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ
Tuesday, October 4, 2022 12:10 AM IST
കോ​രു​ത്തോ​ട്: പൊ​ൻ​കു​ന്നം എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​രു​ത്തോ​ട് കോ​സ​ടി ഭാ​ഗ​ത്തു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ഞ്ചേ​രി​ൽ അ​രു​ൺ ജോ​ൺ (22), ക​ള​പ്പു​ര​തൊ​ട്ടി​യി​ൽ അ​ന​ന്തു കെ. ​ബാ​ബു(22), തോ​ണി​ക്ക​വ​യ​ലി​ൽ ജി​ഷ്ണു സാ​ബു (27) എ​ന്നി​വ​രെ​യാ​ണ് പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.
ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.5 ഗ്രാം ​എം​ഡി​എം​എ​യും, 2.5 ഗ്രാം ​ഉ​ണ​ക്ക​ക​ഞ്ചാ​വും, മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​സ​ടി ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് എ​ക്സൈ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യ​ത്.
ഡ്രൈ​വ​റാ​യ ജി​ഷ്ണു സാ​ബു മു​ന്പും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ എ​ഇ​ഐ ഗ്രേ​ഡ് ടോ​ജോ ടി. ​ഞ​ള്ളി​യി​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​ൻ. വി​നോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. വി​കാ​സ്, അ​ഫ്സ​ൽ ക​രീം, എ​ക്സൈ​സ് ഡ്രൈ​വ​ർ എം.​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.