പൂ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്കു​പൂ​ജ ന​ട​ത്തി
Tuesday, October 4, 2022 12:10 AM IST
വൈ​ക്കം: ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ച്ചൂ​ര്‍ ഇ​ട​യാ​ഴം പൂ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ കേ​ര​ള ബ്രാ​ഹ്മ​ണ​സ​ഭ വെ​ച്ചൂ​ര്‍ ഉ​പ​സ​ഭ വ​നി​താ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ള​ക്ക് പൂ​ജ ന​ട​ത്തി. കു​ള​ത്താ​യി മ​ഠം ധ​ര്‍മ​രാ​ജ​യ്യ​ര്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. ശ്രീ​കോ​വി​ലി​ല്‍ നി​ന്നു​ള്ള ദീ​പ​നാ​ളം പ​ക​ർ​ത്തി​യ വി​ള​ക്കി​ല്‍ ദേ​വി​ചൈ​ത​ന്യം ആ​വാ​ഹി​ച്ച് അ​തി​നു​ചു​റ്റു​മി​രു​ന്നു പ​ര​മ്പ​രാ​ഗ​ത പ​തി​നെ​ട്ട് മു​ഴം പു​ട​വ ചു​റ്റി​യ സു​മം​ഗ​ലി​ക​ളാ​യ ത​മി​ഴ് ബ്രാ​ഹ്മ​ണ വ​നി​ത​ക​ള്‍ ന​ട​ത്തു​ന്ന​താ​ണ് വി​ള​ക്ക് പൂ​ജ. കു​ടും​ബ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​നാ​യാ​ണ് പൂ​ജ ന​ട​ത്തു​ന്ന​ത്.
പൂ​ജ​യു​ടെ ഭാ​ഗ​മാ​യി പു​ഷ്പാ​ര്‍ച്ച​ന​യും കു​ങ്കു​മാ​ര്‍ച്ച​ന​യും ന​ട​ത്തി. ബ്രാ​ഹ്മ​ണ​സ​ഭ വെ​ച്ചൂ​ര്‍ ഉ​പ​സ​ഭ​യു​ടെ വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി ധ​ര്‍മ​രാ​ജ​ന്‍, സെ​ക്ര​ട്ട​റി സു​ധ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.