കാ​യി​ക ദി​നാ​ഘോ​ഷം ന​ട​ത്തി
Tuesday, October 4, 2022 12:10 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ കാ​യി​ക ദി​നാ​ഘോ​ഷം ന​ട​ത്തി. സ്‌​കൂ​ള്‍ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പു​ത്ത​ന്‍കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​നോ ചേ​രി​യി​ല്‍ ഒ​എ​സ്ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ടു​ത്തു​രു​ത്തി എ​എ​സ്ഐ റോ​ജി​മോ​ന്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ ലീ​ഡ​ര്‍ റോ​ഷ​ന്‍ രാ​ജീ​വ് വി​വി​ധ ഹൗ​സു​ക​ള്‍ക്കാ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ഫാ. ​വി​നീ​ഷ് ഒ​എ​സ്ബി ദീ​പ​ശി​ഖ തെ​ളി​ച്ചു.
വി​വി​ധ കാ​യി​ക​യി​ന​ങ്ങ​ളി​ല്‍ സ​മ്മാ​ന ജേ​താ​ക്ക​ളാ​യ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​വും ക​രാ​ട്ടെ, ഫു​ട്ബോ​ള്‍, ഫ്രീ ​സ്റ്റൈ​ല്‍ എ​യ്റോ​ബാ​റ്റി​ക്സ് ഇ​ന​ങ്ങ​ളും ന​ട​ന്നു. വി​ദ്യാ​ര്‍ഥി​നി ജ​ഫി ജോ ​ജോ​ര്‍ജ്, പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജോ​ബി പ​ന്നൂ​റ​യി​ല്‍ ഒ​എ​സ്ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. പി​ടി​എ പ്ര​തി​നി​ധി​ക​ള്‍, മാ​താ​പി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.