ഏ​ത്ത​ക്കു​ല മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി
Tuesday, October 4, 2022 12:10 AM IST
ക​ല്ല​റ: പെ​രു​ന്തു​രു​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഏ​ത്ത​ക്കു​ല​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍നി​ന്നും മൂ​പ്പെ​ത്തി​യ കു​ല​ക​ളാ​ണ് വെ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു.
പെ​രു​ന്തു​രു​ത്ത് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് ആ​റ് കു​ല​ക​ളും, വേ​ലം​പ​റ​മ്പി​ല്‍ ശി​വ​ന്‍കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് നാ​ല് കു​ല​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ജ്ഞാ​ത​ര്‍ വെ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.
ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.