സെ​വ​ന്‍സ് ഫു​ട്ബോ​ള്‍ വി​ജ​യി​ക​ള്‍
Tuesday, October 4, 2022 12:14 AM IST
കോ​ട്ട​യം: ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍ഡി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​വ​ന്‍സ് ഫു​ട്ബോ​ളി​ല്‍ കി​ട​ങ്ങൂ​ര്‍ ഫി​നി​ക്സ് ആ​ര്‍ട്സ് ആ​ന്‍ഡ് സ്പോ​ര്‍ട്സ് ക്ല​ബ് ജേ​താ​ക്ക​ള്‍.
ച​ങ്ങ​നാ​ശേ​രി യു​വാ ക്ല​ബ് ര​ണ്ടാം സ്ഥാ​ന​വും പാ​റ​മ്പു​ഴ മി​ലാ​ഗ്രോ​സ് ആ​ര്‍ട്സ് ആ​ന്‍ഡ് സ്പോ​ര്‍ട്സ് ക്ല​ബ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ക്ക് യ​ഥാ​ക്ര​മം 25,000, 15000, 10000 രൂ​പ​യാ​യി​രു​ന്നു സ​മ്മാ​നം. വി​ജ​യി​ക​ള്‍ക്ക് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
സ​മാ​പ​ന​ച​ട​ങ്ങി​ന് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡം​ഗം റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം ബീ​ന ജി​ജി​ന്‍, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​സ്. ഉ​ദ​യ​കു​മാ​രി, യൂ​ത്ത് കോ- ​ഓ​ര്‍ഡി​നേ​റ്റ​ര്‍ സ​ബി​ല്‍ ബാ​ബു, വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക്വി​​സ് മ​​ത്സ​​രം ന​​ട​​ത്തി

കോ​​ട്ട​​യം: കേ​​ര​​ള പ്ര​​ദേ​​ശ് സ്‌​​കൂ​​ള്‍ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​ക്കാ​​ഡ​​മി​​ക് കൗ​​ണ്‍സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഗാ​​ന്ധി ജ​​യ​​ന്തി ദി​​ന​​ത്തി​​ല്‍ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി വി​​വി​​ധ ഉ​​പ​​ജി​​ല്ല​​ക​​ളി​​ല്‍ ക്വി​​സ് മ​​ത്സ​​രം ന​​ട​​ത്തി. എ​​ല്‍പി, യു​​പി, എ​​ച്ച്എ​​സ്, എ​​ച്ച്എ​​ച്ച്എ​​സ്എ​​സ് വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കാ​​യി ന​​ട​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ല്‍ സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടി​​യ കു​​ട്ടി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു.
ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി​​യും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഷാ​​ജി​​മോ​​നും കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ല​​യി​​ല്‍ സം​​സ്ഥാ​​ന എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ജേ​​ക്ക​​ബ് ചെ​​റി​​യാ​​നും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മൗ​​ണ്ട് കാ​​ര്‍മ​​ല്‍ ഹൈ​​സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് എ.​​എ​​സ്. സി​​സ്റ്റ​​ര്‍ ജെ​​യി​​ന്‍ ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​ന സ​​ന്ദേ​​ശം ന​​ല്‍കി. കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല​​ര്‍ ജൂ​​ലി​​യ​​സ് ചാ​​ക്കോ വി​​ജ​​യി​​ക​​ള്‍ക്ക് കാ​​ഷ് അ​​വാ​​ര്‍ഡ് ന​​ല്‍കി. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് വി. ​​പോ​​ള്‍, എ​​ബി​​സ​​ണ്‍ കെ. ​​ഏ​​ബ്ര​​ഹാം, സാ​​ബു കെ. ​​ഏ​​ബ്ര​​ഹാം തുടങ്ങിയവ​​ര്‍ പ്ര​​സം​​ഗി​​ച്ചു.